Obituary | എറണാകുളം സ്വദേശിയായ ഡോക്ടര്‍ ശാര്‍ജയില്‍ നിര്യാതയായി

 


ADVERTISEMENT

ശാര്‍ജ: (www.kvartha.com) മലയാളി ഡോക്ടര്‍ ശാര്‍ജയില്‍ നിര്യാതയായി. ശാര്‍ജ യൂനിവേഴ്‌സിറ്റിയില്‍ പീരിയോഡന്റിസ്റ്റായ ഡോ. ശെര്‍മിന്‍ ഹാശിര്‍ അബ്ദുള്‍ കരീം (42) ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്. 

മൃതദേഹം വൈകിട്ട് യുഎഇ സമയം 3.30ന് ദുബൈ മുഹൈസീന മെഡികല്‍ സെന്ററില്‍ എംബാം ചെയ്ത ശേഷം രാത്രി  9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബൈ റാശിദ് ഹോസ്പിറ്റലിലെ ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. ഹാശിര്‍ ഹസന്റെ ഭാര്യയാണ്. മക്കള്‍: അഫ്‌റീന്‍, സാറ, അമന്‍.

മംഗ്‌ളൂറു യേനപോയ ഡന്റല്‍ കോളജിലെ 1998 ബാച് വിദ്യാര്‍ഥിനിയായിരുന്ന ശെര്‍മിന്‍ മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍നിന്ന് എംഡിഎസും നേടിയിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം യുഎയിലാണ് താമസം. 

Obituary | എറണാകുളം സ്വദേശിയായ ഡോക്ടര്‍ ശാര്‍ജയില്‍ നിര്യാതയായി


Keywords:  News, Gulf, Gulf-News, Obituary, Obituary-News, Sharjah, Malayali, Doctor, Passed Away, Sharjah: Malayali doctor passed away.


Aster_MIMS


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia