അബ്ദുല്‍ റഹീം അല്‍ ഖൂരിക്ക് മരണാനന്തര ബഹുമതിയായി ഷാര്‍ജ കാരുണ്യ അവാര്‍ഡ്

 


അബ്ദുല്‍ റഹീം അല്‍ ഖൂരിക്ക് മരണാനന്തര ബഹുമതിയായി ഷാര്‍ജ കാരുണ്യ അവാര്‍ഡ്
ഷാര്‍ജ ഗവണ്‍മെന്റ് മനുഷ്യ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അബ്ദുല്‍ റഹീം അല്‍ ഖൂരിയുടെ മകന്‍ മഹമൂദ് അബ്ദുല്‍ റഹീം അല്‍ ഖൂരി ഷാര്‍ജ ക്രൗണ്‍ പ്രിന്‍സും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ ഖാസിമിയില്‍ നിന്നും സ്വീകരിക്കുന്നു.
ഷാര്‍ജ: ഷാര്‍ജ ഗവര്‍ന്മെന്റ് ഈ വര്‍ഷത്തെ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള വ്യക്തിഗത അവാര്‍ഡ് അബുദാബിയില്‍ അടുത്തിടെ നിര്യാതനായ അബ്ദുല്‍ റഹീം അല്‍ ഖൂരിക്കും സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് ഷെയ്ഖ് ഖലീഫ ഫൗണ്ടേഷനും ലഭിച്ചു. ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശിയും, ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി യില്‍ നിന്നും അബ്ദുല്‍ റഹീം അല്‍ഖൂരിയുടെ മകന്‍ മഹമൂദ് അബ്ദുല്‍ റഹീം അല്‍ഖൂരി അവാര്‍ഡ് സ്വീകരിച്ചു. ഷെയ്ഖ് ഖലീഫ ഫൗണ്ടേഷന് വേണ്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് ഹാജി അല്‍ ഖൂരി അവാര്‍ഡ് സ്വീകരിച്ചു. അബ്ദുല്‍ റഹീം അല്‍ ഖൂരി കേരളത്തിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പതിനാലോളം മസ്ജിദുകള്‍ , വിവിധ രാജ്യങ്ങളിലായി വര്‍ഷം തോറും വിതരണം ചെയ്യാറുള്ള വിവിധ ഭാഷകളിലുള്ള മുസ്ഹഫുകള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡിന് പരിഗണിച്ചത്. മലയാളികളുമായി ഏറെ അടുത്ത് നിന്ന അല്‍ ഖൂരി പാണക്കാട് ശിഹാബ് തങ്ങളുമായി ആത്മബന്ധം നിലനിര്‍ത്തിയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia