Book Fair | വായനയുടെയും വിസ്‌മയങ്ങളുടെയും ലോകത്തേക്ക് ഒരു യാത്ര; ശാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവംബര്‍ 6 മുതല്‍ തുടക്കം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകര്‍ പങ്കെടുക്കും.
● 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളുമായെത്തും.
● മൊറോക്കോയാണ് പുസ്തകമേളയിലെ അതിഥി രാജ്യം.
● എല്ലാ ദിവസവും വൈകീട്ട് കവിതാലാപന പരിപാടികളുണ്ടാകും.
ഖാസിം മുഹമ്മദ് ഉടുമ്പുന്തല
ശാര്‍ജ: (KVARTHA) ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് (എസ്.ഐ.ബി.എഫ്. 2024) ഒരുക്കം പൂര്‍ത്തിയായതായി ശാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) സിഇഒ അഹമ്മദ് ബിന്‍ റുക്കാദ് അൽ - ആമിരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ഇത് ഒരു പുസ്തത്തിൽ നിന്ന് ആരംഭിക്കുന്നു (هكذا نبدأ)' എന്ന പ്രമേയത്തിലുള്ള 43-മത് അന്താരാഷ്ട്രപുസ്തകമേള നവംബര്‍ ആറ് മുതല്‍ 17 വരെ ശാര്‍ജ എക്സ്‌പോ സെന്ററില്‍ നടക്കും.

ഇത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു എന്ന പ്രമേയം, സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ശിലകളായി വായനയുടെയും അറിവിന്‍റെയും സുപ്രധാന പങ്കിലുള്ള ശാര്‍ജയുടെ അചഞ്ചലമായ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നു. ഓരോ പഠനയാത്രയും ആരംഭിക്കുന്നത് അതിരുകളില്ലാത്ത അറിവിലേക്കുള്ള കവാടമായി ഒരു പുസ്തകത്തില്‍ നിന്നാണെന്ന് ഇത് അടിവരയിടുന്നു. കൂടുതല്‍ പരസ്പരബന്ധിതമായ ലോകത്ത്, സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിലും ധാരണ വളര്‍ത്തുന്നതിലും പുസ്തകങ്ങളുടെ പങ്ക് എന്നത്തേക്കാളും പ്രധാനമാണെന്ന് മേളയുടെ പുതിയ എഡിഷന്‍ പ്രഖ്യാപിച്ചുകൊണ്ട്
അദ്ദഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാകാരന്മാരെയും ശാര്‍ജയില്‍ ഒന്നിപ്പിക്കാന്‍ ഇതുവഴി സാധിക്കും. എല്ലാ മഹത്തായ നാഗരികതയുടെയും അടിത്തറ സ്ഥാപിതമായിരിക്കുന്നത് പുസ്തകങ്ങളാലാണെന്നും രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങള്‍ സാഹിത്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകമാണ് എല്ലാത്തിന്‍റെയും ഉറവിടം, മനുഷ്യന്‍റെ എല്ലാ നേട്ടങ്ങളുടെയും രേഖയെന്നതും പുസ്തകമാണ്. രാജ്യങ്ങളുടെ ചരിത്രങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്നതും പുസ്തങ്ങളാണെന്നും എസ് ബി എ സിഇഒ അഹമ്മദ് ബിന്‍ റുക്കാദ് അല്‍ ആമിരി പറഞ്ഞു. പഠനത്തിലെയും വ്യക്തിഗത വളർച്ചയിലെയും ഓരോ സുപ്രധാന യാത്രയും ഒരു പുസ്തകത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അറിവിന്‍റെ ലോകത്തേക്കുളള കവാടമാണ് പുസ്തകങ്ങള്‍. സമൂഹത്തിന്‍റെ പുരോഗതിയ്ക്ക് പുസ്തകങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ 112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കും. 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളുമായെത്തും. 63 രാജ്യങ്ങളില്‍നിന്നുള്ള 250 അതിഥികള്‍ നയിക്കുന്ന 1357 സാംസ്‌കാരിക പരിപാടികളുണ്ടാകും. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ പരിപാടികള്‍ക്കായിരിക്കും ഇത്തവണ മുൻതൂക്കം ലഭിക്കുക. അന്താരാഷ്ട്ര പാചക വിദഗ്ദരുടെ നേതൃത്വത്തില്‍ ലൈവ് പാചക സെഷനുകള്‍ ഉണ്ടായിരിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ
13 രാജ്യങ്ങളില്‍നിന്ന് 17 ഷെഫുമാരെത്തും. എല്ലാ പ്രായക്കാര്‍ക്കുമായി ഏതാണ്ട് 600 വര്‍ക്ക്ഷോപ്പുകള്‍ നടത്തും. ക്രിയേറ്റീവ് റൈറ്റിങ് രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത എക്സ്‌ക്ലൂസീവ് വര്‍ക്ക്‌ഷോപ്പുകളുമുണ്ടായിരിക്കും.
കവിത പെയ്യുന്ന രാത്രികളാണ് 43-ാമത് പുസ്തകമേളയിലെ സവിശേഷത. എല്ലാ ദിവസവും വൈകീട്ട് ഏഴ് മണിക്ക് കവിതാലാപന പരിപാടികളാരംഭിക്കും. മൊറോക്കോയാണ് പുസ്തകമേളയിലെ അതിഥി രാജ്യം. മൊറോക്കോയുടെ സമ്പന്നമായ ചരിത്രവും സാഹിത്യ സാംസ്‌കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ അരങ്ങു തകർക്കും.
മൊറോക്കന്‍ സാഹിത്യവുമായും സര്‍ഗ്ഗാത്മകതയുമായും പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന ശില്‍പശാലകള്‍, കലാപരമായ പ്രകടനങ്ങള്‍ എന്നിവ അജണ്ടയില്‍ ഉള്‍പ്പെടും. ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകള്‍ക്കും വിജ്ഞാന വിനിമയത്തിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സാംസ്‌കാരിക ഫോറങ്ങള്‍ക്കൊപ്പം മൊറോക്കോയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന റോമിങ് ഷോകളുമുണ്ട്.
ആകെ 2522 പ്രസാധകരും പ്രദര്‍ശകരും ആതിഥേയത്വം വഹിക്കും. ഇതില്‍ മലയാളത്തില്‍നിന്നുള്‍പ്പെടെ 264 വിദേശ പ്രസാധകരുണ്ടാകും. 234 പ്രസാധകരുമായി അറബ് മേഖലയില്‍ യു.എ.ഇ.യാണ് മുന്നില്‍. ഈജിപ്തില്‍നിന്ന് 172, ലെബനനില്‍നിന്ന് 88, സിറിയയിൽനിന്ന് 58 എന്നിങ്ങനെ പ്രസാധകരെത്തും. അന്താരാഷ്ട്രതലത്തില്‍ 81 പ്രസാധകരുമായി യു.കെ.യാണ് മുന്നില്‍. 52 പ്രസാധകരുമായി ഇന്ത്യ തൊട്ടടുത്തുണ്ട്.
#SharjahBookFair #BookFair #UAE #Literature #Reading #Authors #Publishers #CulturalEvents #Morocco
