ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്ക് 1.75 കോടി നഷ്ടപരിഹാരം
Jul 6, 2017, 12:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 06.07.2017) ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്ക് പത്തുലക്ഷം ദിര്‍ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതിവിധിച്ചു. തൃശൂര്‍ കോടശേരി സ്വദേശി ബാലനാണ് ഷാര്‍ജ കോടതിയുടെ അനുകൂലവിധി പ്രകാരം നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത് . ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു ബാലന്‍.
2014 സെപ്റ്റംബറിലുണ്ടായ അപകടത്തിലാണ് ബാലന് വലതുകാല്‍ നഷ്ടപ്പെടുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തത്. അജ്മാനിലുള്ള കമ്പനിക്കു വാടകയ്ക്കു നല്‍കിയ ശീതീകരണി കേടായതിനെ തുടര്‍ന്നു നന്നാക്കാന്‍ ടെക്‌നീഷ്യനൊപ്പം ഹെല്‍പറായി ബാലനെയും അയക്കുകയായിരുന്നു. കംപ്രസറില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെ ശീതീകരണി പൊട്ടിത്തെറിച്ചായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sharjah court ordered to give 10,00000 Dh Malayali man, Dubai, News, Thrissur, Hospital, Treatment, Injured, Burnt, Gulf, World.

അജ്മാന്‍ പോലീസും സിവില്‍ ഡിഫന്‍സും ഉടന്‍ സ്ഥലത്തെത്തി ഇരുവരെയും ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ടെക്‌നീഷ്യന്റെ പരിക്ക് ഗുരുതരമായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാലനെ വിദഗ്ധ ചികിത്സയ്ക്ക് അബുദാബി മഫ്‌റക് ആശുപത്രിയിലേക്കു മാറ്റി.
രണ്ടുമാസത്തെ ആശുപത്രിവാസത്തിനിടെ പലതവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. പിന്നീട് കമ്പനി മുന്‍കയ്യെടുത്ത് നാട്ടിലേക്കു അയക്കുകയായിരുന്നു. എന്നാല്‍ ആറുമാസം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കാനോ വിവരങ്ങള്‍ അന്വേഷിക്കാനോ കമ്പനി തയാറായില്ല. തുടര്‍ന്നു വീണ്ടും ഷാര്‍ജയിലെത്തിയ ബാലന്‍, ദുബൈ അല്‍ കബ്ബാന്‍ അസോഷ്യേറ്റ്‌സ് സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖാന്തരം കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിയില്‍ 10.05 ലക്ഷം ദിര്‍ഹം അഞ്ചുശതമാനം പലിശയടക്കം കമ്പനി നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതു മതിയായ നഷ്ടപരിഹാരമല്ലെന്നു കാണിച്ച് അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.
Also Read:
തമിഴ്‌നാട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത തെളിയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sharjah court ordered to give 10,00000 Dh Malayali man, Dubai, News, Thrissur, Hospital, Treatment, Injured, Burnt, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.