Animation | ശാർജ കുട്ടികളുടെ വായനോത്സവത്തിൽ ആകർഷിച്ച് ‘ആനിമേഷൻ കോൺഫറൻസ്’
May 4, 2024, 21:59 IST
/ ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ചുനടക്കുന്ന രണ്ടാമത് ആനിമേഷൻ കോൺഫറൻസ് കാണാനും ആസ്വദിക്കാനും കുട്ടിക്കൂട്ടുകാരുടെ മഹാ ഒഴുക്കായിരുന്നു. വെള്ളിയാഴ്ച നൂറുക്കണക്കിനു പേരാണ് ശാർജ എക്‌സ്‌പോ സെന്ററിലെത്തിയത്.
വായനോത്സവത്തിലെ ഏറ്റവും ആകർഷകവും മനോഹരവുമായ ഭാഗമാണ് ആനിമേഷൻ കോൺഫറൻസ്. സർഗാത്മകതയുടെ മഹത്തായ വേദി. വ്യവസായ രംഗത്തെ ആഗോള പ്രമുഖരുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലയിലെ രണ്ടാമത് പരിപാടി ശാർജ ബുക്ക് അതോറിറ്റി തന്നെയാണ് സംഘടിപ്പിക്കുന്നത്.
ശാർജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന വാർഷിക സാംസ്‌കാരികോത്സവം ഈ മാസം 12 വരെ നീണ്ടു നിൽക്കും. സുപ്രീംകൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പുസ്തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകത്തിന്റെ വാതായനങ്ങളാണ് തുറക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.