Book Festival | ഗള്‍ഫിലെ ഏറ്റവും വലിയ സാഹിത്യ ഉത്സവമായ ശാര്‍ജ പുസ്തകോത്സവം തുടങ്ങി

 


/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com)
ഗള്‍ഫിലെ ഏറ്റവും വലിയ സാഹിത്യാഘോഷ പരിപാടിയായ ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എക്സ്‌പോ സെന്ററില്‍ തുടക്കമായി. ശാര്‍ജ ഭരണാധികാരിയും, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
Book Festival | ഗള്‍ഫിലെ ഏറ്റവും വലിയ സാഹിത്യ ഉത്സവമായ ശാര്‍ജ പുസ്തകോത്സവം തുടങ്ങി
ലോകത്തോടുള്ള വാക്ക് ( كلمة للعالم ) എന്ന പ്രമേയത്തില്‍ പുസ്തകങ്ങള്‍, വായന, സര്‍ഗാത്മകത, സംസ്‌കാരം എന്നിവ ലോകമൊട്ടാകെ വ്യാപിപ്പിക്കാന്‍ നടത്തുന്ന 41-ാമത് പുസ്തകോത്സവമാണിത്.

നവംബര്‍ 13 വരെയാണ് മേള. കേരളത്തില്‍ നിന്നടക്കം ലോകത്തെങ്ങുമുള്ള ഒട്ടേറെ പ്രസാധകര്‍ ഉത്സവനഗരിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി സുനില്‍ പി ഇളയിടം, ജി ആര്‍ ഇന്ദുഗോപന്‍, സി വി ബാലകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ജയസൂര്യ, പ്രജേഷ് സെന്‍, ഗീതാഞ്ജലി ശ്രീ, ദീപക് ചോപ്ര, രവി സുബ്രഹ്‌മണ്യന്‍, ഉഷാ ഉതുപ്പ് തുടങ്ങി ഒട്ടേറെ പേര്‍ അതിഥികളായെത്തിക്കഴിഞ്ഞു.
  
Book Festival | ഗള്‍ഫിലെ ഏറ്റവും വലിയ സാഹിത്യ ഉത്സവമായ ശാര്‍ജ പുസ്തകോത്സവം തുടങ്ങി

മുന്നൂറിലേറെ മലയാളം പുസ്തകങ്ങളാണ് പ്രകാശനത്തിനൊരുങ്ങുന്നത്. ഇന്‍ഡ്യന്‍ പ്രസാധക സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്ന ഏഴാം നമ്പര്‍ ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശനച്ചടങ്ങ് നടക്കുക. വിവിധ സ്റ്റാളുകളിലും പ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. 57 രാജ്യങ്ങളില്‍ നിന്നുള്ള 129 അതിഥികള്‍ മേളയിലെത്തും.

ഇവര്‍ 1047 പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക പരിപാടികള്‍ക്ക് 15 രാജ്യങ്ങളില്‍നിന്ന് എഴുത്തുകാര്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍ എന്നിവരടക്കം 70 പ്രമുഖര്‍ നേതൃത്വം നല്‍കും. പാനല്‍ ചര്‍ചകള്‍, ശില്പശാലകള്‍ എന്നിവയടക്കം 200 പരിപാടികളും അരങ്ങേറും.

Book Festival | ഗള്‍ഫിലെ ഏറ്റവും വലിയ സാഹിത്യ ഉത്സവമായ ശാര്‍ജ പുസ്തകോത്സവം തുടങ്ങി
ഇന്‍ഡ്യന്‍ വംശജയായ കനേഡിയന്‍ കവയിത്രി റുപി കൗര്‍, കാര്‍ടൂണിസ്റ്റും എഴുത്തുകാരനുമായ ലിങ്കണ്‍ പിയേഴ്‌സ്, ബ്രിടീഷ് എഴുത്തുകാരന്‍ പികോ അയ്യര്‍, അമേരികന്‍ എഴുത്തുകാരന്‍ ഡി ജെ പാമര്‍, ഓസ്‌ട്രേലിയന്‍ ഫാഷന്‍ ഇല്ലസ്‌ട്രേറ്റര്‍ മേഗന്‍ ഹെസ് എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍.

ഏറ്റവും കുറഞ്ഞവിലയില്‍ മികച്ച പുസ്തകങ്ങള്‍ വാങ്ങാനുള്ള അവസരം മേളയിലുണ്ടാകും. 14 രാജ്യങ്ങളില്‍ നിന്നുള്ള 45 പ്രൊഫഷനലുകളും വിദഗ്ധരും നേതൃത്വം നല്‍കുന്ന 623 പരിപാടികള്‍ കുട്ടികള്‍ക്കായി നടത്തും. 22 കലാകാരന്മാര്‍ അണിനിരക്കുന്ന 123 സംഗീത-നാടക പരിപാടികള്‍ മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള 10 വിചക്ഷണര്‍ അവതരിപ്പിക്കുന്ന 30 ശില്പശാലകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കും.

ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. ഇറ്റലി 17 പ്രത്യേക സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. ഒട്ടേറെ പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരും എത്തിച്ചേരും. ക്യൂബ, കോസ്റ്ററിക, ലൈബീരിയ, ഫിലിപീന്‍സ്, അയര്‍ലന്‍ഡ്, മാള്‍ട, മാലി, ജമൈക, ഐസ് ലന്‍ഡ്, ഹംഗറി എന്നിങ്ങനെ ഇത്തവണ മേളയില്‍ പുതുതായി 10 രാജ്യങ്ങള്‍കൂടി പങ്കെടുക്കുന്നുണ്ട്.

Book Festival | ഗള്‍ഫിലെ ഏറ്റവും വലിയ സാഹിത്യ ഉത്സവമായ ശാര്‍ജ പുസ്തകോത്സവം തുടങ്ങി
നവംബര്‍ ആറ്, ഏഴ് തീയതികളിലായാണ് നാഷനല്‍ ലൈബ്രറി സമ്മേളനം. അമേരികന്‍ ലൈബ്രറി അസോസിയേഷനുമായി സംയുക്തമായി നടക്കുന്ന പരിപാടിയില്‍ 30 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ശാര്‍ജ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനത്തിന്റെ ഒമ്പതാം പതിപ്പ് നവംബര്‍ എട്ടുമുതല്‍ 10 വരെയാണ് നടക്കുക.

Keywords:  Sharjah, Gulf, Book, News, Festival, International, India, Italy, British, Report by Qasim Moh'd Udumbunthala, Sharjah Book Festival, biggest literary festival in Gulf, started.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia