അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരുങ്ങി ശാര്‍ജ; 83 രാജ്യങ്ങളില്‍ നിന്ന് 1559 പ്രസാധകര്‍ പങ്കെടുക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com 14.10.2021) 
നാല്പതാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്കുള്ള (എസ് ഐ ബി എഫ്) ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ശാര്‍ജ ബുക്കക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റുകാദ് അല്‍ ആമിരി പറഞ്ഞു.

هنا.. لك الكتاب

'ഇതാ ഇവിടെ .. നിങ്ങള്‍ക്കായി ഒരു പുസ്തകമുണ്ട്' എന്ന പ്രമേയത്തില്‍ നവംബര്‍ മൂന്ന് മുതല്‍ 13 വരെ ശാര്‍ജ അല്‍ താവൂനിലെ എക്‌സ്പോ സെന്ററിലാണ് പുസ്തകമേള. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള. ശാര്‍ജ ബൈത്തുല്‍ ഹിക്മ( بيت الحكمة House of wisdome ) യില്‍ ബുധനാഴ്ച നടന്ന പത്രവാര്‍ത്താസമ്മേളനത്തിലാണ് അഹമദ് റുകാദ് അല്‍ ആമിരി ഇക്കാര്യം വിശദീകരിച്ചത്.

അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരുങ്ങി ശാര്‍ജ; 83 രാജ്യങ്ങളില്‍ നിന്ന് 1559 പ്രസാധകര്‍ പങ്കെടുക്കും

സ്‌പെയിനാണ് ഇത്തവണത്തെ അതിഥിരാജ്യം. സാഹിത്യത്തിനുള്ള ഇത്തവണത്തെ നൊബേല്‍ ജേതാവ് ടാന്‍സാനിയന്‍ എഴുത്തുകാരന്‍ അബ്ദുര്‍ റസാഖ് ഗുര്‍ന എത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അമേരികന്‍ എഴുത്തുകാരന്‍ ക്രിസ് ഗാര്‍ഡ്നര്‍, ഇന്‍ഡ്യയില്‍ നിന്നുള്ള വിഖ്യാത എഴുത്തുകാരന്‍ ജ്ഞാന പീഠം ജേതാവ് അമിതാവ് ഘോഷ്, തുടങ്ങിയവരും കേരളത്തില്‍ നിന്ന് ലോക സഞ്ചാര സാഹിത്യകാരനും,
കേരള ഗവ. ആസൂത്രണ സമിതി മെമ്പറുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയും പങ്കെടുക്കും.

ഇന്‍ഡ്യയില്‍ നിന്ന് വരുന്നവരുടെ കൂടുതല്‍ പേരുകള്‍ അടുത്തദിവസങ്ങളില്‍ പ്രഖ്യാപിക്കും. 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പുസ്തകപ്രകാശനം, വിവിധ വിഷയങ്ങളിലെ സംവാദം, ചര്‍ചകള്‍, അഭിമുഖം,
കുകറി കോര്‍ണര്‍, സംഗീതപരിപാടികള്‍, സ്റ്റേജ് ഷോകള്‍, വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും.

എഴുത്തുകാരും വിവിധ കലാകാരന്‍മാരും പ്രസാധകരും മേളയില്‍ സംഗമിക്കും. 2020- ല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു മേളയിലെ ചര്‍ചകള്‍ അധികവും. അതിഥികളും ഓണ്‍ലൈന്‍ വഴിയായിരുന്നു പങ്കെടുത്തത്.
ഇന്‍ഡ്യ ഉള്‍പെടെ 81 രാജ്യങ്ങളില്‍ നിന്ന് 1559 പ്രസാധകര്‍ മേളയുടെ ഭാഗമാകും. മലയാളം ഉള്‍പെടെ 83 പ്രസാധകര്‍ എത്തും. ഈജിപ്തില്‍ നിന്നാണ് കൂടുതല്‍ പ്രസാധകര്‍ എത്തുക, 293.

യു എ ഇ യില്‍ നിന്ന് 240 പ്രസാധകര്‍ ഉണ്ടാകും. ബ്രിടന്‍ 132, ലെബെനന്‍ 111 എന്നിങ്ങനെയാണ് മറ്റുള്ളവര്‍. ഒട്ടേറെ പുതിയ രാജ്യങ്ങളില്‍നിന്ന് ഇത്തവണ പ്രസാധകരെത്തുന്നുണ്ട്. ടാന്‍സാനിയ, അള്‍ജീരിയ, കൊളംബിയ, കാമറൂണ്‍, സുഡാന്‍ എന്നിവയടക്കം 10 പുതിയ രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കും. വെള്ളി ഒഴികെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പുസ്തകമേള.

വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയുമാണ് പൊതുജനങ്ങള്‍ക്ക് സൗജന്യപ്രവേശനം. വ്യാപാര സംബന്ധമായി സന്ദര്‍ശിക്കുന്നവര്‍, പ്രസാധകര്‍, ഗവേഷകര്‍, സ്ഥാപനങ്ങള്‍, ലൈബ്രറികള്‍ എന്നിവയുടെ പ്രതിനിധികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിരിക്കണം- www(dot)sibf(dot) com എന്ന സൈറ്റിലാണ് രെജിസ്റ്റര്‍ ചെയ്യേണ്ടത്.

കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം റൈറ്റേഴ്സ് ഫോറം ഉണ്ടായിരുന്നില്ല. മലയാളം അടക്കമുള്ള ഇന്‍ഡ്യന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുള്ള വേദിയാണ് റൈറ്റേഴ്സ് ഫോറം. കഴിഞ്ഞ വര്‍ഷം റൈറ്റേഴ്സ് ഫോറത്തിന്റെ അഭാവത്തില്‍ മിക്കവരും സ്റ്റോളുകള്‍ക്ക് മുന്നിലായിരുന്നു പ്രകാശനം നടത്തിയത്. ഇപ്രാവശ്യം 130 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രശസ്ത എഴുത്തുകാരുടെ ഒട്ടേറെ പുസ്തകങ്ങളുമായാണ് പതിവുപോലെ ഇത്തവണയും പ്രസാധകര്‍ എത്തുക.

പ്രസാധക സമ്മേളനം പുസ്തക മേളയ്ക്ക് മുന്‍പായി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കും. 520 പ്രസാധകരും 35 പ്രസംഗകരും പങ്കെടുക്കും. അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസമാണ് സമ്മേളനം. പ്രസാധകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യും. പുസ്തക വിവര്‍ത്തനങ്ങളുടെ അവകാശങ്ങള്‍ കൈമാറുകയും ചെയ്യും. എട്ടാമത് ശാര്‍ജാ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനം നവംബര്‍ ഒമ്പത് മുതല്‍ 11 വരെയായി നടക്കും. ലൈബ്രേറിയന്‍മാര്‍, ലൈബ്രറി പ്രൊഫഷനലുകള്‍, പ്രഭാഷകര്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ പുസ്തകമേള ജനറല്‍ കോഡിനേറ്റര്‍ ഖഉല : അല്‍ മുജൈനി, അതിഥി രാജ്യമായ സ്‌പെയിനിന്റെ യു എ ഇ അംബാസഡര്‍ ലിനിഗോ ഡി പ്ലാഷിയോ എക്‌സ്പാന, ശാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപെറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹ് മദ് സഈദ് അല്‍ നാഊര്‍, ഇത്തിസലാത് നോര്‍തേണ്‍ എമിറേറ്റ്സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് തര്‍യം, ശാര്‍ജ ടിവി ആന്‍ഡ് റേഡിയോ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഹസന്‍ ഖലഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Aster mims 04/11/2022

Keywords:  Sharjah Book Fair 1559 publishers from 83 countries will participate, Sharjah, News, Writer, Press meet, Media, Gulf, World, Report By : Qasim Mo' hd udumbumthala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia