SWISS-TOWER 24/07/2023

Shaqib Al Hasan | ജുവലറി ഉദ്ഘാടന ചടങ്ങിലെത്തിയ ശാഖിബ് അല്‍ ഹസനെ പൊതിഞ്ഞ് ആരാധകര്‍; ഉന്തിലും തള്ളിലും നിലത്ത് വീഴാനായി താരം, വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ദുബൈ: (www.kvartha.com) ജുവലറി ഉദ്ഘാടന ചടങ്ങിലെത്തിയ ബംഗ്ലാദേശ് ക്രികറ്റ് താരം ശാകിബ് അല്‍ ഹസനെ പൊതിഞ്ഞ് ആരാധകര്‍. ബുധനാഴ്ച ദുബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങവെയാണ് താരത്തിന്റെ കൂടെനിന്ന് ഫോടോയെടുക്കാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയത്. 
Aster mims 04/11/2022

ഇവരുടെ ഇടയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവെ ശാഖിബിനെ ആരാധകരില്‍ ചിലര്‍ പിടിച്ചു തള്ളുന്നതും ശാഖിബിന് തല്ല് കിട്ടുന്നതും അടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആരാധകരുടെ തള്ളലില്‍ ശാഖിബ് നിലത്ത് വീഴാന്‍ പോവുന്നുമുണ്ട്. ഇന്‍ഗ്ലന്‍ഡിനെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരിയശേഷമാണ് ബംഗ്ലാദേശ് ടി20 ടീമിന്റെ നായകന്‍ കൂടിയായ ശാഖിബ് ചടങ്ങിനായി ദുബൈയിലെത്തിയത്.

Shaqib Al Hasan | ജുവലറി ഉദ്ഘാടന ചടങ്ങിലെത്തിയ ശാഖിബ് അല്‍ ഹസനെ പൊതിഞ്ഞ് ആരാധകര്‍; ഉന്തിലും തള്ളിലും നിലത്ത് വീഴാനായി താരം, വീഡിയോ


കഴിഞ്ഞ ദിവസം ധാകയിലെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴും ശാഖിബ് ആരാധക കൂട്ടത്തില്‍നിന്ന് സമാനമായ സംഭവം നേരിട്ടിരുന്നു. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പരിപാടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ശാഖിബിന് അടുത്തെത്താനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയതോടെ സുരക്ഷാ സംവിധാനങ്ങളെല്ലാം പാളുകയായിരുന്നു.

Keywords:  News, World, international, Gulf, Dubai, Sports, Player, Cricket, Video, Shaqib Al Hasan gets manhandled in public chaos, nearly falls over in commercial event in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia