Shah Rukh Khan | ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബോളിവുഡ് സൂപര്‍ താരം ശാരൂഖ് ഖാന്‍ പങ്കെടുക്കും
Nov 8, 2022, 09:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശാര്‍ജ: (www.kvartha.com) 15 ലക്ഷത്തോളം കൃതികളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ശാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം. 'അക്ഷരങ്ങള്‍ പരക്കട്ടെ' എന്നതാണ് ഇത്തവണത്തെ ശാര്‍ജ പുസ്തകോല്‍സവത്തിന്റെ പ്രമേയം. ഇപ്പോഴിതാ ബോളിവുഡ് സൂപര്‍ താരം ശാരൂഖ് ഖാനും പുസ്തമേളയില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച താരം ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തും. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശാര്‍ജ ബുക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറ് മുതല്‍ 7.30 വരെ ബാള്‍ റൂമില്‍ നടക്കുന്ന പരിപാടിയില്‍ താരം പ്രേക്ഷകരുമായി സംവദിക്കും.
95 രാജ്യങ്ങളാണ് ഇക്കുറി ശാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ശാര്‍ജയിലേക്കെത്തിയിരിക്കുന്നത്. ഇന്‍ഡ്യയില്‍ നിന്ന് 112 പ്രസാധകരാണ് പുസ്തകോല്‍സവത്തിന്റെ ഭാഗമാകുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളത്തില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. 300 ലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോല്‍സവത്തില്‍ നടക്കും.
ശാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘദര്‍ശിത്വമാണ് ശാര്‍ജ പുസ്തകോല്‍സവത്തിന്റെ ഇന്നത്തെ പേരും പെരുമയും. 41-ാം പതിപ്പിലേക്കെത്തി നില്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പുസ്തകോല്‍സവങ്ങളിലൊന്നായി ശാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം വളര്‍ന്നു കഴിഞ്ഞു.
Keywords: News,World,international,Sharjah,Gulf,Top-Headlines,Festival,Book, Shah Rukh Khan, other celebrities join Sharjah International Book Fair 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

