മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലിയും; പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയെന്ന ബഹുമതിയും ഷഫീനയ്ക്ക് സ്വന്തം

 


അബുദാബി: (www.kvartha.com 21.08.2019) മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയും. ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് ഷഫീന.

2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഷഫീനയ്ക്ക് ഈ മികവ് നേടിക്കൊടുത്തത്. ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളിലും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു.

മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലിയും; പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയെന്ന ബഹുമതിയും ഷഫീനയ്ക്ക് സ്വന്തം

ഏഴുവര്‍ഷത്തിനിടെ മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായാണ് ഷഫീനയുടെ സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്. ഷുഗര്‍ ഫാക്ടറി, പാന്‍കേക്ക് ഹൗസ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഇന്ത്യയിലും യുഎഇയിലും ഷഫീന അവതരിപ്പിച്ചു.

ശക്തമായ മത്സരമുള്ള വിപണിയില്‍ വിജയകരമായും ലാഭകരമായും സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയതിനാണ് ഷഫീനയ്ക്ക് ഈ അംഗീകരം ലഭിച്ചതെന്ന് ഫോബ്‌സ് മാസിക അറിയിച്ചു.

വിജയകരമായി കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്.

ഷഫീനയ്‌ക്കൊപ്പം ആഡംബര ഫാഷന്‍ ഓണ്‍ലൈന്‍ സ്ഥാപനം ദി മോഡിസ്റ്റിന്റെ സ്ഥാപക ഗിസ് ലാന്‍ ഗുവനസ്, ഡിസൈനര്‍ റീം അക്ര, ഹുദ കട്ടന്‍ തുടങ്ങിയവരും ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ പ്രമുഖരില്‍ പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shafeena Yusuff Ali Forbes middle east list, Abu Dhabi, News, Award, Business, Business Man, Magazine, M.A.Yusafali, Daughter, Gulf, World. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia