വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനത്തില്‍ 75 ഗര്‍ഭിണികള്‍; അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും; മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇടം കിട്ടി

 


ADVERTISEMENT

ദുബൈ: (www.kvartha.com 16.05.2020) കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനത്തില്‍ ഏറെയും ഗര്‍ഭിണികള്‍. 75 ഗര്‍ഭിണികളാണ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനത്തില്‍ പുറപ്പെട്ടത്. 181 യാത്രക്കാരാണ് IX 434 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉള്ളത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും വിമാനത്തിലുണ്ട്. ചികിത്സ ആവശ്യമുള്ള 35 പേര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിമാനത്തില്‍ ഇടം കിട്ടി. പ്രിയപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി യാത്രയായവരുമുണ്ട്. ഭാര്യ മരിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും ഇതില്‍പ്പെടുന്നു. അന്ത്യകര്‍മങ്ങള്‍ നടത്താനായി മൃതദേഹം ദിവസങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനത്തില്‍ 75 ഗര്‍ഭിണികള്‍; അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും; മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇടം കിട്ടി

റാപ്പിഡ് ടെസ്റ്റ് നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്. പ്രവാസികളെ യാത്രയാക്കാന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നേരിട്ടെത്തിയിരുന്നു. വൈകിട്ട് ആറരയ്ക്ക് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

Keywords:  Second phase of repatriation flights to India begins today, Dubai, News, Flight, Pregnant Woman, Airport, Kochi, Nedumbassery Airport, Trending, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia