Indian Ambassador | സഊദി അറേബ്യയിലെ പുതിയ ഇന്‍ഡ്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാന്‍ ചുമതലയേറ്റു; ഈ മാസം 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ പുതിയ ഇന്‍ഡ്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ചുമതലയേറ്റു. സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലക്ക് വേണ്ടി പ്രോടോകോള്‍ അഫയേഴ്‌സ് ആക്ടിങ് ഡെപ്യൂടി മന്ത്രി അബ്ദുല്‍ മജീദ് അല്‍സ്മാരിക്ക് തിങ്കളാഴ്ച രാവിലെ ക്രഡന്‍ഷ്യല്‍ റിപോര്‍ട് കൈമാറി ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
Aster mims 04/11/2022

ന്യൂഡെല്‍ഹിയില്‍ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സുഹൈല്‍ അജാസ് ഖാനെ ഇന്‍ഡ്യന്‍ എംബസി ഡെപ്യൂടി ചീഫ് ഓഫ് മിഷനും ശര്‍സെ ദഫെയുമായ എന്‍ രാംപ്രസാദ് സ്വീകരിച്ചു. 

കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ ഡോ. ഔസാഫ് സഈദ് കിഴക്കന്‍ മേഖല സെക്രടറിയായി സ്ഥാനകയറ്റം ലഭിച്ച് വിദേശകാര്യ മന്ത്രാലയത്തിലേക്ക് പോയ ശേഷം ഡി സി എം എന്‍ രാംപ്രസാദാണ് ശര്‍സെ ദഫെയായി അംബാസഡറുടെ ചുമതല വഹിച്ചിരുന്നത്.

1997 ബാചിലെ ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് ഡോ. സുഹൈല്‍ അജാസ് ഖാന്‍. ലബനോണിലെ അംബാസഡര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് റിയാദിലേക്കുള്ള വരവ്. അദ്ദേഹത്തിന് ഇത് സഊദിയിലെ മൂന്നാം ഊഴമാണ്. 

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ് ഡോ. സുഹൈല്‍ അജാസ് ഖാന്‍. ഇന്‍ഡോര്‍ മെഡികല്‍ കോളജില്‍നിന്ന് എം ബി ബി എസ് ബിരുദം നേടിയശേഷം 1997ലാണ് ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. റിഫാ ജബീനാണ് ഭാര്യ. രണ്ട് പെണ്‍കുട്ടികളുണ്ട്.

ജിദ്ദയില്‍ കോണ്‍സല്‍ ജെനറലായും റിയാദില്‍ ഡി സി എമായും പ്രവര്‍ത്തിച്ചിരുന്നു. 2017 സെപ്തംബര്‍ മുതല്‍ റിയാദില്‍ ഡി സി എം ആയിരിക്കെ 2019 ജൂണ്‍ 19നാണ് ലബനോണ്‍ അംബാസഡറായി നിയോഗിക്കപ്പെട്ടത്. 

Indian Ambassador | സഊദി അറേബ്യയിലെ പുതിയ ഇന്‍ഡ്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാന്‍ ചുമതലയേറ്റു; ഈ മാസം 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും


ഈ മാസം 26ന് എംബസിയില്‍ നടക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തുകയും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

സ്വതന്ത്ര ഇന്‍ഡ്യയുടെ 76-ാം വാര്‍ഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെയും ഇന്‍ഡ്യ-സഊദി നയതന്ത്രബന്ധത്തിന്റെ 76-ാം വാര്‍ഷികാഘോഷത്തിന്റെയും കൂടി പശ്ചാത്തലത്തില്‍, 1950ല്‍ ഇന്‍ഡ്യ പരമാധികാര റിപബ്ലികായി മാറിയതിന്റെ വാര്‍ഷികദിനത്തില്‍ റിയാദിലെ ഇന്‍ഡ്യന്‍ എംബസിയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്. 

ഇതിനോടനുബന്ധമായി 28ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്കും സഊദി ഉന്നത വ്യക്തിത്വങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികള്‍ക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡര്‍ ആതിഥേയത്വം വഹിക്കും.

Keywords:  News,World,international,Gulf,Riyadh,Saudi Arabia,Top-Headlines, Seasoned diplomat Dr Khan takes over as new Indian ambassador to Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia