SCRF 2023 | കുട്ടികളുടെ വായനോത്സവത്തിന്റെ 14-ാമത് എഡിഷന് ശാര്‍ജയില്‍ തുടക്കമായി; വിനോദവും പഠനവും സര്‍ഗാത്മകതയും പകരുന്ന 12 ദിനങ്ങള്‍
May 4, 2023, 12:45 IST
-ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com) കുട്ടികളുടെ വായനോത്സവത്തിന്റെ പതിനാലാമത് എഡിഷന് ശാര്‍ജ എക്‌സ്പോ സെന്ററില്‍ തുടക്കമായി. ശാര്‍ജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന വാര്‍ഷിക സാംസ്‌കാരികോത്സവം ഈ മാസം 14 വരെ നീണ്ടു നില്‍ക്കും. സുപ്രീംകൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പുസ്തക മഹോത്സവം കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകത്തിന്റെ വാതായനങ്ങളാണ് തുറക്കുന്നത്.
ട്രെയിന്‍ യുവര്‍ ബ്രൈന്‍ ('നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക') എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ മേള അരങ്ങേറുന്നത്. 12 ദിവസം നീളുന്ന മേളയിലേക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ട് വരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പതുവരെയും
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയുമാണ് പ്രവേശനം.
66 രാജ്യങ്ങളിലെ 457 അതിഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യ, വിജ്ഞാന, വിനോദ, സാംസ്‌കാരിക, കലാമേഖലകളിലായി വിദ്യാര്‍ഥികളുടെയും അവര്‍ക്കുവേണ്ടിയുള്ള രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ പ്രവേശനം
തീര്‍ത്തും സൗജന്യമാണ്. സ്‌കൂളുകളില്‍നിന്ന് കൂട്ടായും അല്ലാതെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ നിരവധി വിഖ്യാത എഴുത്തുകാര്‍ വായനോത്സവത്തെ സമ്പന്നമാക്കാന്‍ എത്തുന്നുണ്ട്.
141 പ്രസാധകര്‍ പങ്കെടുക്കുന്ന കുട്ടികളുടെ പുസ്തകമേളയില്‍ നിന്നുള്ള ഏറ്റവും പുതിയ റിലീസുകള്‍ ലഭ്യമാവും. അഞ്ചാം തീയതിവരെ നടക്കുന്ന ശാര്‍ജ ആനിമേഷന്‍ കോണ്‍ഫ്രന്‍സ് വിശ്വമഖിലമുള്ള നിരവധി പുരസ്‌കാര ജേതാക്കളായ ആനിമേഷന്‍ നിര്‍മാതാക്കളെയും ശ്രദ്ധേയരായ പ്രസാധകരെയും ഒരേ വേദിയില്‍ സമ്മേളിപ്പിക്കും.

Keywords: UAE News, Sharjah News, SCRF 2023, Reported by Qasim Moh'd Udumbunthala, Gulf News, SCRF 2023 begins today offering 12 days of fun, learning and creativity to young book lovers in the UAE and beyond.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.