സൗദിയിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

 


(www.kvartha.com 11.08.2015)  ഇന്ത്യയടക്കം അംഗത്വമില്ലാത്ത രാജ്യങ്ങളിലെ മുസ്ലീം വിഭാഗത്തിനായി സൗദി അറേബ്യയിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഇത്തരം രാജ്യങ്ങളിലെ മുസ്ലീം ജനവിഭാഗത്തിന്റെ സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിടുന്നതിനാണ് ധനസഹായം.  
 
സ്‌കോളര്‍ഷിപ്പിന് പരിഗണിക്കാനുളള മനദണ്ഡങ്ങള്‍ ഇവയാണ് ,വിദ്യാര്‍ഥികള്‍ പത്ത്, പ്ലസ് ടു ക്ലാസുകളില്‍ സയന്‍സ് വിഷയങ്ങളിലും കണക്ക്, ഇംഗ്ലീഷ് ഇവയിലും 60 ശതമാനം മാര്‍ക്ക് വാങ്ങിയവരാകണം.

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് കഴിഞ്ഞവരും അവരുടെ വിഷയങ്ങളിലും, ഇംഗ്ലീഷിലുമായി 60 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. പ്രായം 24 വയസില്‍ കൂടാന്‍ പാടില്ല. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ കിട്ടുന്നവരാകരുത്. സാധാരണ കുടുംബത്തില്‍ നിന്നുളളവരാകണം. ഓഗസ്റ്റ് 15 ആണ് ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി.
സൗദിയിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
 
                                                                                                                           
SUMMARY: Islamic Development Bank, Jeddah, Saudi Arabia announces Scholarships in order to improve the socioeconomic
conditions of the Muslim Communities in Non-Member Countries (including India) around the world to promote professional education among Muslim community.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia