വ്ര­ത­മാ­സ­ത്തില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ക­ടുത്ത ശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വ്ര­ത­മാ­സ­ത്തില്‍ പരസ്യമായി ഭക്ഷണം കഴിച്ചാല്‍ ക­ടുത്ത ശിക്ഷ

ദോഹ: വി­ശു­ദ്ധ റം­സാന്‍ മാ­സ­ത്തിലെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍­ക്ക്­ ക­ടുത്ത ശിക്ഷാ നട­പ­ടി­ക­ളെ­ടു­ക്കു­മെ­ന്ന സൗ­ദി ഭ­ര­ണ­കൂ­ടം മു­ന്ന­റി­യി­പ്പിന് പിന്നാലെ ഗള്‍ഫിലെ ഇതര ഭരണകൂടങ്ങളും രംഗത്തുവന്നു. റംസാന്‍ സംബന്ധമായ ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്­. റ­മം­സാന്‍ വ്രതമെടുക്കേണ്ട സമയത്ത്­ പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്­താലാണ്­ കടുത്ത ശി­ക്ഷ.


സൗദിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ജോലിക്കു വരുമ്പോള്‍ തന്നെ അവര്‍ക്ക്­ ലഭിക്കുന്ന തൊഴില്‍ കരാറില്‍ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ പവിത്രതയോടെ സൂ­ക്ഷി­ക്ക­ണ­മെന്നും റം­സാന്‍മാ­സ പ്ര­ത്യേ­ക­ത­കള്‍ എ­ടു­ത്തു­പ­റ­ഞ്ഞി­ട്ടു­ണ്ട്.

പുണ്യമാസമാ­യ റം­സാനിനോട്­ അനാദരവ്­ കാണിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിന്­ പു­റ­മെ സൗ­ദി­യില്‍ നിന്ന് തി­രി­ച്ച­യ­ക്കു­ന്ന­തുള്‍­പ്പെടെ കടുത്ത ശി­ക്ഷ­കളും വ്യ­വ­സ്ഥ ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

റം­സാന്‍ വ്രതം അനുഷ്­ഠി­ക്കാ­ത്ത ജീ­വ­ന­ക്കാ­രു­ള്ള സ്ഥാ­പ­നങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ ഈ നിയമത്തെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോ­ധവത്കരിക്കണം എന്നും സൗദി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്­.


Keywords:  Saudi Arabia, Gulf, Ramadan, Food, UAE, Qatar, Oman 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia