ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദോഹ: വിശുദ്ധ റംസാന്‍ മാസത്തിലെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികളെടുക്കുമെന്ന സൗദി ഭരണകൂടം മുന്നറിയിപ്പിന് പിന്നാലെ ഗള്‍ഫിലെ ഇതര ഭരണകൂടങ്ങളും രംഗത്തുവന്നു. റംസാന്‍ സംബന്ധമായ ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. റമംസാന്‍ വ്രതമെടുക്കേണ്ട സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്താലാണ് കടുത്ത ശിക്ഷ.
സൗദിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ജോലിക്കു വരുമ്പോള്‍ തന്നെ അവര്‍ക്ക് ലഭിക്കുന്ന തൊഴില്‍ കരാറില്‍ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ പവിത്രതയോടെ സൂക്ഷിക്കണമെന്നും റംസാന്‍മാസ പ്രത്യേകതകള്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
പുണ്യമാസമായ റംസാനിനോട് അനാദരവ് കാണിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിന് പുറമെ സൗദിയില്‍ നിന്ന് തിരിച്ചയക്കുന്നതുള്പ്പെടെ കടുത്ത ശിക്ഷകളും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്.
റംസാന്‍ വ്രതം അനുഷ്ഠിക്കാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ ഈ നിയമത്തെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരിക്കണം എന്നും സൗദി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Saudi Arabia, Gulf, Ramadan, Food, UAE, Qatar, Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

