റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർക്ക് 3 വർഷത്തേയ്ക്ക് യാത്ര വിലക്ക് ഏർപ്പെടുത്താനൊരുങ്ങി സഊദി അറേബ്യ; റെഡ് ലിസ്റ്റിൽ ഇന്ത്യയും യുഎഇയും!
Jul 27, 2021, 21:38 IST
റിയാദ്: (www.kvartha.com 27.07.2021) റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത പൗരന്മാർക്ക് മൂന്ന് വർഷത്തേയ്ക്ക് യാത്രാ വിലക്കേർപ്പെടുത്താൻ സഊദി അറേബ്യ ഒരുങ്ങുന്നതായി റിപോർട്. സഊദി ന്യൂസ് ഏജൻസിയായ എസ്‌പിഎ ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. കൊറോണ വൈറസിനേയും അതിന്റെ പുതിയ വകഭേദങ്ങളെയും ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വിലക്കേർപ്പെടുത്തുന്നത്.
മുൻ അനുമതി ഇല്ലാതെ ഇക്കഴിഞ്ഞ മേയിൽ വിദേശ യാത്ര നടത്തിയ ചില പൗരന്മാരോട് ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞതായും എസ്‌പിഎ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ ഏജൻസി തയ്യാറായിട്ടില്ല. 2020 മാർച്ച് മുതൽ സൗദിയിൽ യാത്രാ വിലക്ക് നിലനിൽക്കുന്നുണ്ട്. വിലക്ക് മറികടന്ന് യാത്ര ചെയ്തവർക്ക് മേൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
യാത്ര വിലക്ക് മറികടന്നതായി തെളിഞ്ഞാൽ രാജ്യത്ത് മടങ്ങിയെത്തിയാലുടൻ കനത്ത പിഴയും മൂന്ന് വർഷത്തേയ്ക്ക് യാത്രാ വിലക്കും ഏർപ്പെടുത്തും എന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എസ് പി എ റിപോർട് ചെയ്തിരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, അഫ്‌ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനൻ, സൗത് ആഫ്രിക്ക, തുർക്കി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ എല്ലാം തന്നെ സഊദിയുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്. ഈ രാജ്യങ്ങളിലേക്ക് എല്ലാം തന്നെ നിലവിൽ യാത്രാ വിലക്കുമുണ്ട്.
30 മില്യൺ ജനങ്ങളുള്ള സഊദിയിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 1,379 ആണ്. 520,774 കോവിഡ് രോഗികളാണ് സഊദിയിൽ ഉള്ളത്. ഇതുവരെ 8,189 പേർ മരിച്ചു.
SUMMARY: The kingdom, the largest Gulf state with a population of some 30 million, on Tuesday recorded 1,379 new COVID-19 infections, bringing its total to 520,774 cases and 8,189 deaths.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.