SWISS-TOWER 24/07/2023

Gold | സൗദി അറേബ്യയിൽ വൻതോതിൽ പുതിയ സ്വർണശേഖരം കണ്ടെത്തി; 100 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശം മക്ക മേഖലയിൽ; രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പുതിയ അവസരം

 


റിയാദ്: (KVARTHA) സൗദി അറേബ്യയിൽ പുതിയ സ്വർണശേഖരം കണ്ടെത്തി. അറബ് ലോകത്തെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യൻ മൈനിംഗ് (മആദിൻ) ആണ് പ്രഖ്യാപനം നടത്തിയത്. മക്കയിലെ അൽ-ഖുമ്റ ഗവർണറേറ്റിന്റെ പരിധിയിലാണ് പ്രദേശം. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട്​ ചേർന്നാണ്​ 100 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന പുതിയ സ്വ​ർണ നിക്ഷേപ കേന്ദ്രങ്ങൾ.

Gold | സൗദി അറേബ്യയിൽ വൻതോതിൽ പുതിയ സ്വർണശേഖരം കണ്ടെത്തി; 100 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശം മക്ക മേഖലയിൽ; രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പുതിയ അവസരം

കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയ വിശാല പര്യവേഷണത്തിൽ നിന്നുള്ള ആദ്യ കണ്ടെത്തലാണിത്. ഹൈഡ്രോകാർബൺ വരുമാനത്തിൽ രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2030 പദ്ധതിയിൽ പ്രഖ്യാപിച്ചിരിക്കുന്നതുപോലെ വിദേശ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന്റെ പ്രധാന ഘടകമാണ് ഖനനം.

മുൻനിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, 2030-ഓടെ രാജ്യത്തിന്റെ സാമ്പത്തിക ഉൽപാദനത്തിൽ ഖനന മേഖലയുടെ സംഭാവന മൂന്നിരട്ടിയിലധികം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഒന്നിലേറെ സ്ഥലങ്ങളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയതോടെ ഖനനത്തിനുള്ള വലിയ സാധ്യതകളാണ് രാജ്യത്തിന് മുന്നിൽ തെളിഞ്ഞത്. അന്താരാഷ്​ട്ര നിലവാരത്തിലുള്ള പ്രധാന സ്വർണ വലയമായി പുതിയ സ്ഥലം മാറുമെന്നും പ്രതീക്ഷിക്കുന്നു.

Keywords:  Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia, WHO, Food, Significant, gold discovery, Saudi mining company Ma’aden announces 'significant' gold discovery.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia