Child rescued | തടാകത്തില്‍ വീണ് മുങ്ങി താഴുകയായിരുന്ന 5 വയസുകാരിക്ക് രക്ഷകനായി സഊദി പൗരന്‍
Oct 30, 2022, 20:57 IST
ADVERTISEMENT
ജുബൈല്‍: (www.kvartha.com) തടാകത്തില്‍ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിക്ക് രക്ഷകനായി സഊദി പൗരന്‍. ജുബൈല്‍ അല്‍-തിലാല്‍ പാര്‍കിനുള്ളിലെ തടാകത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തടാകത്തില്‍ വീണുപോയ അഞ്ചു വയസുകാരിയെ വെള്ളത്തിലേക്ക് എടുത്തു ചാടി സ്വദേശി പൗരന്‍ അലി അല്‍-മാരി പൊക്കി എടുക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ഇതോടെ സഊദി പൗരന്റെ ധീരതയെ പ്രകീര്‍ത്തിച്ച് ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് എത്തിയത്. കുടുംബത്തോടൊപ്പം ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍-തിലാല്‍ പാര്‍കില്‍ എത്തിയതായിരുന്നു അലി അല്‍-മാരി. അപ്പോഴാണ് പെണ്‍കുട്ടി അപകടത്തില്‍പെടുന്നത്.
ബന്ധുക്കള്‍ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് ഇദ്ദേഹം ഓടിയെത്തി തടാകത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കോരിയെടുത്തു കരയില്‍ എത്തിക്കുകയും ചെയ്തു. ഉടന്‍തന്നെ പെണ്‍കുട്ടിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ അല്‍-മാരിക്ക് പരിക്കേല്‍ക്കുകയുണ്ടായി. എന്നാല്‍, മരണത്തില്‍ നിന്ന് ഒരു ആത്മാവിനെ രക്ഷിച്ചതാണ് പ്രധാനമെന്നും തനിക്ക് പരിക്കേറ്റത് കാര്യമാക്കുന്നില്ലെന്നും മനുഷ്യത്വപരമായ കടമയാണ് നിര്‍വഹിച്ചതെന്നുമാണ് സംഭവത്തോട് സഊദി പൗരന്റെ പ്രതികരണം.
Keywords: Saudi man jumps into lake to save a child from drowning, Saudi Arabia, Girl, Social Media, Injured, Hospital, Treatment, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

