സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

 


ADVERTISEMENT


റിയാദ്: (www.kvartha.com 23/01/2015) സൗദി ഭരണാധികാരിയും ഇരു തിരുഗേഹങ്ങളുടെ സേവകനും ആധുനിക-യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രം തേടുകയും സ്ത്രികള്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയും ചെയ്ത ഭരണാധികാരിയുമായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് (90) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന രാജാവ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്തരിച്ചത്. സൗദി ഔദ്യോഗിക ടെലിവിഷനിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

' രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദ് രാജകുടുംബവും രാജ്യവും ഇന്നു പുലര്‍ച്ചെ 1 മണിക്ക് അന്തരിച്ച തിരുഗേഹങ്ങളുടെ സേവകനായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസിസ് രാജാവിന്റെ നിര്യാണത്തില്‍ കരയുകയാണ്.' ടെലിവിഷന്‍ പ്രസ്താവനയില്‍ പറയുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഡിസംബര്‍ 31 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്(79) പുതിയ രാജാവായി സ്ഥാനമേല്‍ക്കും. അന്തരിച്ച രാജാവിന്റെ അര്‍ധ സഹോദരന്‍ മുഖ്‌റിനാണ് പുതിയ കിരീടാവകാശി. 1924ല്‍ ജനിച്ച അബ്ദുള്ള ബിന്‍ അസീസ് 2005 ലാണ് സൗദി ഭരണാധികാരിയാകുന്നത്.
സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

Also Read:
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia