ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ച യുവതികളുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്ന കുറ്റത്തിന് സഊദി അറേബ്യയില്‍ ജഡ്ജിക്ക് ശിക്ഷ
Jan 25, 2022, 08:58 IST
റിയാദ്: (www.kvartha.com 25.01.2022) ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ച യുവതികളുമായി അവിഹിത ബന്ധം പുലര്‍ത്തുകയും മറ്റ് ജഡ്ജിമാരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കുറ്റത്തിന് സഊദി അറേബ്യയില്‍ മുന്‍ ജഡ്ജിക്ക് ശിക്ഷ. മക്ക ജെനെറല്‍ കോടതിയിലെ മുന്‍ ജഡ്ജിക്കാണ് അഴിമതി കേസുകള്‍ പരിഗണിക്കുന്ന റിയാദ് ക്രിമിനല്‍ കോടതിയുടെ പ്രത്യേക ബെഞ്ച് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.
ജഡ്ജി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും കൈക്കൂലി സ്വീകരിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ജഡ്ജി അവിഹിത ബന്ധം സ്ഥാപിച്ച സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ നല്‍കിയ സ്വകാര്യ അവകാശ ഹര്‍ജിയില്‍ 30 ദിവസം ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.
പരാതിയുമായി കോടതിയെ സമീപിച്ച രണ്ട് യുവതികളുമായാണ് ജഡ്ജി അവിഹിത ബന്ധം സ്ഥാപിച്ചതെന്നും ഒരു യുവതിയും ഭര്‍ത്താവും തമ്മിലുള്ള കേസില്‍ യുവതിക്ക് അനുകൂലമായി വിധി നല്‍കുകയും അവരുടെ മുന്‍ഭര്‍ത്താവിന്റെ അപീല്‍ സ്വീകരിക്കാതിരിക്കാന്‍ അന്യായമായി ഇടപെടുകയും ചെയ്‌തെന്നും കേസില്‍ പറയുന്നു. തുടര്‍ന്ന് യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ട ഇയാള്‍ ഒരു യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.
ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടും ജീവനാംശം തേടിയും കോടതിയെ സമീപിച്ച മറ്റൊരു യുവതിയുമായും ഇയാള്‍ അവിഹിത ബന്ധം സ്ഥാപിച്ചു. ഇവരുടെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടയിലാണ് മറ്റ് ജഡ്ജിമാരെക്കുറിച്ച് അസഭ്യം പറഞ്ഞതെന്നാണ് കേസ് വ്യക്തമാക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.