SWISS-TOWER 24/07/2023

സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജിദ്ദ: (www.kvartha.com 17/02/2015) സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി വിന്‍സെന്റ് ആണ് റിയാദില്‍ മരിച്ചത്. 2014 ഡിസംബര്‍ 23നാണ് വിന്‍സെന്റ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്.

വെള്ളയമ്പലത്തെ സ്വകാര്യ ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു വിന്‍സെന്റ് റിയാദിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ റിയാദിലെത്തിയ ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം വിന്‍സെന്റ് അറിയുന്നത്. ഡ്രൈവര്‍ വിസയിലെത്തിയ വിന്‍സെന്റിന് ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ജോലിയാണ് റിയാദില്‍ ചെയ്യേണ്ടി വന്നത്.

സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചുഇക്കാര്യം വിന്‍സെന്റ് മാതാവ് മോളിയെ അറിയിച്ചിരുന്നു. തൊഴില്‍ സ്ഥലത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും വിന്‍സെന്റ് മാതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് എല്ലാ വിവരങ്ങളും ചൂണ്ടിക്കാട്ടി മോളി മകനെ നാട്ടിലെത്തിക്കണമെന്ന് വിന്‍സെന്റിനെ വിദേശത്തേക്കയച്ച ഏജന്‍സിയെ അറിയിച്ചു.

തുടര്‍ന്ന് ഫെബ്രുവരി എട്ടാം 8ാം തീയതി വിന്‍സെന്റിനെ നാട്ടിലെത്തിക്കാമെന്ന് ഏജന്‍സി ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ മകനെയും കാത്തുനിന്ന മോളിക്കും സഹോദരി ശ്രുതിക്കും കേള്‍ക്കേണ്ടി വന്നത് വിന്‍സെന്റിന്റെ മരണവാര്‍ത്തയാണ്.  ഫെബ്രുവരി അഞ്ചിനാണ് ഇക്കാര്യം മോളിയും മകളും അറിയുന്നത്.

തുടര്‍ന്ന് മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി മകള്‍ ശ്രുതിയെയും കൂട്ടി
പോലീസ് സ്‌റ്റേഷന്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ മോളി കയറിയിറങ്ങി. ഇന്ത്യന്‍ അംബാസിഡര്‍ ഉള്‍പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ് വിന്‍സെന്റിന്റെ മൃതദേഹം . കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകന്റെ മൃതദേഹം ഒരുനോക്ക് കാണാനുള്ള കാത്തിരിപ്പിലാണ്  അമ്മ മോളിയും സഹോദരി ശ്രുതിയും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Vinsent, Malayalees, Dead, Thiruvananthapuram, Complaint, Chief Minister, Visa, Ticket, Hospital, Riyadh, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia