സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി

 


സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി
റിയാദ്:   അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ സൗദി അറേബ്യയില്‍ കര്‍ശ നടപടി സ്വീകരിക്കുന്നു. ഇതിനുള്ള നിയമ നിര്‍മാണത്തിനു ഷൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. പഴയ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. രാജ്യത്ത് എത്തിയ ശേഷം വിദേശികള്‍ നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു കര്‍ശനമായി തടയും.

സ്‌പോണ്‍സര്‍ക്കൊപ്പമല്ലാതെ മറ്റൊരു സ്ഥലത്തു ജോലി ചെയ്താല്‍ ഇരുവര്‍ക്കും ശിക്ഷ ലഭിക്കും. വിദേശികളുടെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് വീട്ടുടമ സൂക്ഷിക്കണം. തൊഴില്‍ വിസയില്‍ എത്തിയ ശേഷം ഇക്കാമ പുതുക്കാത്തവരെയും നിയമലംഘകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആഭ്യന്തരവകുപ്പാകും ഇനി മുതല്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക. ശിക്ഷ കഴിച്ച വിദേശികള്‍ക്കു രാജ്യത്തു പ്രവേശിക്കാന്‍ ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia