അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി സൗദി ഭരണകൂടം
May 31, 2017, 15:29 IST
റിയാദ്: (www.kvartha.com 31.05.2017) അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടികളുമായി സൗദി പൊതു സുരക്ഷാ വകുപ്പ്. സമൂഹ മാധ്യമങ്ങളിലടക്കം ഇത്തരം വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കുറ്റവാളികള്‍ക്കെതിരെ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നിവയ് ക്ക് പുറമെ മറ്റുള്ളവരുടെ വീഡിയോ അനുമതിയില്ലാതെ പോസ്റ്റ് ചെയ്യുന്നതും ഇനി മുതല്‍ കുറ്റകരമാണ്. അഞ്ചുവര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴ ശിക്ഷയും ഇവര്‍ക്ക് മേല്‍ ചുമത്തപ്പെടാമെന്നും പുതിയ നിയമത്തില്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഇവ ഉള്‍പ്പെടുത്തുക. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അടുത്ത പോലീസ് സ് റ്റേഷനില്‍ അറിയിക്കാമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇത്തരം വിവരങ്ങള്‍ അറിയിക്കുവാനായി പോലീസിന്റെ സ് മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 989 എന്ന നമ്പറില്‍ വിളിച്ചാലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമെന്നും പൊതു സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Saudi government strict action against promoting immoral videos, Riyadh, Protection, News, Social Network, Criminal Case, Police Station, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.