SWISS-TOWER 24/07/2023

Saudi Crown | പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്‍ഡ്യ സന്ദര്‍ശിക്കും

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) സഊദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നവംബര്‍ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഇന്‍ഡ്യ സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്. ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേക്കുള്ള യാത്രാ മധ്യേയായിരിക്കും സല്‍മാന്‍ രാജകുമാരന്‍ ഇന്‍ഡ്യയിലെത്തുക. 
Aster mims 04/11/2022

സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി മുഖേന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. നവംബര്‍ 15, 16 തീയതികളില്‍ ആണ് ജി 20 ഉച്ചകോടി നടക്കുന്നത്. നവംബര്‍ 14 നായിരിക്കും ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്ന സല്‍മാന്‍ രാജകുമാരന്റെ ഇന്‍ഡ്യാ സന്ദര്‍ശനം. 

Saudi Crown | പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്‍ഡ്യ സന്ദര്‍ശിക്കും


ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ ഊര്‍ജ സുരക്ഷയടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ലും 2019 ലുമായി ഇതുവരെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി സന്ദര്‍ശിച്ചിട്ടുണ്ട്. 

Keywords:  News,National,India,New Delhi,Saudi Arabia,Gulf,Prime Minister,Narendra Modi,Top-Headlines, Saudi Crown Prince Mohammed Bin Salman to visit India next month after PM's invite
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia