Saudi PM | ഖത്വര്‍ ലോകകപ് ഉദ്ഘാടനം: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ദോഹയിലെത്തി
Nov 20, 2022, 12:58 IST
ADVERTISEMENT
/ ഖാസിം ഉടുമ്പുന്തല
ദോഹ: (www.kvartha.com) ഫിഫ ഖത്വര്‍ ലോകകപ് ഉദ്ഘാടന ചടങ്ങളില്‍ സംബന്ധിക്കുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് തലസ്ഥാനമായ ദോഹയില്‍ എത്തി. ശനിയാഴ്ച രാത്രിയോടെ ദോഹയിലെത്തിയ അദ്ദേഹത്തെ ഖത്വര്‍ പ്രധാനമന്ത്രിയും ഡെപ്യൂടി അമീറുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു.
ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കു ആരംഭം കുറിക്കും. രാത്രി ഏഴിന് ആതിഥേയരായ ഖത്വറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
ലോകകപിനായി വമ്പൻ ഒരുക്കങ്ങളാണ് ഖത്വര്‍ ഇതിനകം ഒരുക്കിയത്. യുദ്ധകാലാടിസ്ഥാനത്തിയാണ് ലോകോത്തര നിലവാരത്തിലുള്ള നിരവധി സ്റ്റേഡിയങ്ങള്‍ ടൂര്‍ണമെന്റിനായി തയ്യാർ ചെയ്തത്. ലോകകപിന് ആതിഥ്യമരുളുന്ന പ്രഥമ അറബ് ലോകമായി ഖത്വര്‍ മാറിയതോടെ വലിയ ആഘോഷങ്ങളാണ് ഗൾഫ് മേഖലയിലെങ്ങും അലയടിക്കുന്നത്.
Keywords: Saudi Crown Prince Mohammed bin Salman Arrived in Doha, International, Gulf, News, Top-Headlines, Latest-News, Doha, Prime Minister, Qatar, FIFA-World-Cup-2022.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



