Saudi Arabia | 'ഇസ്രാഈലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തണം'; ലോക രാഷ്ട്രങ്ങളോട് അഭ്യർഥിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
Nov 21, 2023, 22:37 IST
റിയാദ്: (KVARTHA) ഇസ്രാഈലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബ്രിക്സ് കൂട്ടായ്മയുടെ അസാധാരണ ഉച്ചകോടിയിൽ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ബ്രിക്സിന്റെ വെർച്വൽ യോഗത്തിന് ദക്ഷിണാഫ്രിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇസ്രാഈൽ - ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്.
1967-ലെ അതിർത്തി പ്രകാരം ഫലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിനുള്ള ഗൗരവമേറിയതും സമഗ്രവുമായ സമാധാന പ്രക്രിയ ആരംഭിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെടുന്നതായി കിരീടാവകാശി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങൾ നടപ്പിലാക്കുകയല്ലാതെ ഫലസ്തീനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ മറ്റൊരു മാർഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സ മുനമ്പിലെ ഇസ്രാഈലിന്റെ സൈനിക നീക്കങ്ങളെ രാജ്യം എതിർത്ത കാര്യം മുഹമ്മദ് ബിൻ സൽമാൻ ചൂണ്ടിക്കടി. ഗസ്സ മുനമ്പിലെ സാധാരണക്കാരെ സംരക്ഷിക്കാൻ സൗദി അറേബ്യ ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ അശ്രാന്ത പരിശ്രമം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, Malayalam-News, World, Israel-Palestine-War, Gulf , Hamas, Israel, Gaza,, Gulf News, Saudi Arabia , Saudi Crown Prince calls on all countries to stop arms exports to Israel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.