തൃശൂര്‍ യുവാവിനെ വെടിവെച്ചുകൊന്ന മൂന്ന് സൗദി മോഷ്ടാക്കളുടെ തലവെട്ടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍ യുവാവിനെ വെടിവെച്ചുകൊന്ന മൂന്ന് സൗദി മോഷ്ടാക്കളുടെ തലവെട്ടി
ജിദ്ദ: മോഷണശ്രമം ചെറുക്കുന്നതിനിടയില്‍ മലയാളി യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി തൊയക്കാട് അബ്ദുല്‍റഹ്മാന്‍ കുഞ്ഞുമുഹമ്മദ് (57) ആണ് 2009 സപ്തംബര്‍ ഏഴിന് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തില്‍ ആണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഖത്തീഫിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ഭരണകൂടം അറിയിച്ചു.

2009 റംസാന്‍ മാസത്തിലായിരുന്നു കൊല. സൈഹാത്ത് ഖതീഫ് റോഡിലെ ഫുഡ്സ്റ്റഫ് കടയിലെ ജീവനക്കാരനായിരുന്നു കുഞ്ഞുമുഹമ്മദ്. ഭാര്യയും മക്കളും നോക്കിനില്‍ക്കെയാണ് ഇയാള്‍ മോഷ്ടാക്കളുടെ വെടിയേറ്റ് വീണത്. ഉംറ നിര്‍വഹിക്കാന്‍ നാട്ടില്‍നിന്നെത്തിയ ഭാര്യ സാജിദ, മകള്‍ മൈസൂന്‍, മരുമകന്‍ ആസിഫ് എന്നിവരുമൊത്ത് മക്കയിലേക്കുള്ള യാത്രാമദ്ധ്യേ കടയില്‍കയറിയതായിരുന്നു. ഇതിനിടയില്‍ മോഷണത്തിന് കടയില്‍ എത്തിയ സംഘത്തെ ചെറുക്കുമ്പോഴാണ് കൊലനടന്നത്.

കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം ദമാമിലാണ് ഖബറടക്കിയത്. കവര്‍ച്ചക്കേസുകളിലെ പ്രതികളാണ് ഘാതകരെന്ന് സൗദി ആഭ്യന്തരവകുപ്പ് അറിയിച്ചു.

Key words: Soudi, Robbers, Malayali, Beheads, Thrissur,Gulf
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia