4 വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സഊദി - ഖത്വര്‍ സൗഹൃദത്തിന് തിളക്കമേറുന്നു; സല്‍മാന്‍ രാജകുമാരനെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് അമീര്‍
Dec 9, 2021, 13:49 IST
ദോഹ: (www.kvartha.com 09.12.2021) നാല് വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സഊദി - ഖത്വര്‍ സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സഊദി കിരീടാവകാശിയും ഡെപ്യൂടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹ് മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഖത്വറിലെത്തി. സല്‍മാന്‍ രാജകുമാരനെ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹദമ് അല്‍ ഥാനി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.
സഊദി - ഖത്വര്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ആറാം യോഗത്തില്‍ ഖത്വര്‍ അമീറും സഊദി കിരീടാവകാശിയും സംയുക്തമായി അധ്യക്ഷത വഹിച്ചു. ഖത്വറിന്റെ ഹൃദ്യമായ സ്വീകരണത്തിന് മുഹ് മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി അറിയിച്ചു. സഹോദര രാജ്യങ്ങളായ സഊദിയും ഖത്വറും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയും വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഒപ്പം മറ്റ് പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
2017ല്‍ സഊദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്വര്‍ യാത്ര കൂടിയാണിത്. ദോഹയില്‍ ഖത്വര്‍ അമീറും സഈദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് സഊദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.
ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹ് മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. യുഎഇയും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്വറിലെത്തിയത്. ഖത്വര്‍ സന്ദര്‍ശനത്തിന് ശേഷം സഊദി കിരീടാവകാശി ബഹ്‌റൈനും കുവൈതും സന്ദര്‍ശിക്കും.
ഖത്വറിന്റെ വിദേശ നയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണിലാണ് ഖത്വറിന് മേല്‍ ഉപരോധം ഏര്‍പെടുത്തിയത്. തുടര്‍ന്ന് അതിര്‍ത്തികള്‍ അടയ്ക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ജനുവരിയിലാണ് ഉപരോധം അവസാനിപ്പിച്ചുകൊണ്ട് നാല് രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്.
#فيديو | سمو #ولي_العهد وسمو أمير دولة #قطر يرأسان الاجتماع السادس لمجلس التنسيق السعودي القطري.#ولي_العهد_في_قطر#واس pic.twitter.com/0dBJIBkvuW
— واس الأخبار الملكية (@spagov) December 8, 2021
Keywords: News, World, International, Gulf, Qatar, Doha, Saudi Arabia, UAE, Saudi Arabia’s MBS on first visit to Qatar since end of blockade#فيديو | سمو #ولي_العهد يصل العاصمة القطرية الدوحة وفي مقدمة مستقبليه سمو أمير دولة #قطر.#ولي_العهد_في_قطر #واس pic.twitter.com/fwGmwfs4Xx
— واس الأخبار الملكية (@spagov) December 8, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.