ലോകനേതാക്കള്‍ക്കിടയില്‍ ജനപ്രിയനായി തെരഞ്ഞെടുക്കപ്പെട്ട് സഊദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
Apr 7, 2022, 16:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 07.04.2022) ഓസ്ട്രേലിയന്‍ തിങ്ക് ടാങ്ക് ലോവി ഇൻസ്റ്റിറ്റ്യൂട് കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡോനേഷ്യയില്‍ നടത്തിയ വോടെടുപ്പില്‍ ലോകനേതാക്കള്‍ക്കിടയിലെ ജനപ്രിയ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ട് സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് തൊട്ടു പിന്നില്‍.

റിപോര്‍ട് അനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ജനപ്രീതിയെക്കാള്‍ മുമ്പിലാണ് സഊദി കിരീടാവകാശി. ഓസ്ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വെബ്സൈറ്റില്‍ വോടെടുപ്പിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
257 ദശലക്ഷം ആളുകളാണ് ഇന്‍ഡോനേഷ്യയിലുള്ളത്. ഇതില്‍ 2003 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള അഭിപ്രായ വോടെടുപ്പ് നടത്തുന്ന അന്താരാഷ്ട്ര തിങ്ക് ടാങ്കായ ഓസ്ട്രേലിയന്‍ റിസര്‍ച് സെന്ററിന്റെ വോടെടുപ്പ് അനുസരിച്ച് 57 ശതമാനം പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത്.
52 ശതമാനം പേരാണ് അബൂദബി കിരീടാവകാശിയെ പിന്തുണച്ചത്. സിംഗപൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂഗ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ 44 ശതമാനവും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ 40 ശതമാനവും നേടി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെയും ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെയും 34 ശതമാനം പേരാണ് പിന്തുണച്ചത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കും ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്കും 38 ശതമാനം പേര്‍ പിന്തുണ നല്‍കി.
2017ല്‍ അമേരികന്‍ ടൈം മാഗസിന്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏറ്റവും സ്വാധീനമുള്ള ആഗോള വ്യക്തിയായി തെരഞ്ഞെടുത്തിരുന്നു. ആ വര്‍ഷം തന്നെ അമേരികന്‍ ബ്ലൂംബര്‍ഗ് ഏജന്‍സി അദ്ദേഹത്തെ ലിസ്റ്റ് ഓഫ് 50ലേക്ക് തെരഞ്ഞെടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.