ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: റമദാന്‍ വ്രതാരംഭമായതോടെ സൗദി അറേബ്യയിലെ അമുസ്ലീങ്ങള്‍ക്ക് ഭരണകൂടത്തിന്റെ കര്‍ശന മുന്നറിയിപ്പ്. മുസ്ലീങ്ങളുടെ വിശ്വാസ - ആചാര അനുഷ്ഠാനങ്ങളോട് ബഹുമാനം കാണിക്കണമെന്നും അല്ലാത്തവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങള്അരുതെന്നും പിടിക്കപ്പെട്ടാല്‍ രാജ്യദ്രോഹ കുറ്റമായി പരിഗണിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സൗദിയില്‍ താമസിക്കുന്നവരെല്ലാം ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരാണ്. വിലക്കപ്പെട്ട കാര്യങ്ങള്‍ ചെയ്ത് പിടിക്കപ്പെട്ടാല്‍ വിസ റദ്ദാക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യും.
19 ദശലക്ഷംജനങ്ങളുളള സൗദിയില്‍ ഏഷ്യയിലെ മറ്റ് രാജ്യക്കാരായ എട്ട് ദശലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുളളവര്‍.
SUMMARY: Saudi authorities are warning non-Muslim expatriates against eating, drinking or smoking in public during Ramzan, the monthlong sunrise-to-sunset fast - or face expulsion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

