Mask | മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളിൽ സന്ദർശനം നടത്തുന്നവർ മാസ്‌ക് ധരിക്കണം; നിർദേശം നൽകി സഊദി അറേബ്യ

 


റിയാദ്: (KVARTHA) മുൻകരുതൽ നടപടിയായി മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദർശനം നടത്തുന്ന വിശ്വാസികൾ മാസ്‌ക് ധരിക്കണമെന്ന് സഊദി അറേബ്യ നിർദേശിച്ചു. ഇത് നിങ്ങൾക്കും മറ്റുള്ളവർക്കും രോഗബാധയിൽ നിന്ന് സുരക്ഷിതത്വം നൽകുമെന്ന് സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി എക്‌സിൽ കുറിച്ചു.

Mask | മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളിൽ സന്ദർശനം നടത്തുന്നവർ മാസ്‌ക് ധരിക്കണം; നിർദേശം നൽകി സഊദി അറേബ്യ

അടുത്തിടെ രാജ്യത്ത് കോവിഡ്-19 ന്റെ ഉപ-വകഭേദമായ ജെഎൻ 1 (JN.1) റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ നിർദേശം. എന്നിരുന്നാലും, ഗുരുതര സാഹചര്യത്തിന് ജെഎൻ 1 കാരണമായിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ 2022 ജൂണിൽ, കോവിഡ്-19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും സഊദി അറേബ്യ എടുത്തുകളഞ്ഞിരുന്നു.

Keywords: News, World, Riyadh, Saudi Arabia, Makkah, Madinah, Mosque, Covid, Report, Saudi Arabia urges worshippers to wear masks at two holy mosques.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia