Pilgrim Died | ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയില്‍ മരിച്ചു
Jan 3, 2023, 13:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയില്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഭര്‍ത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കള്‍ ഇബ്രാഹിം, യഅക്കൂബ്, പേര മകന് ജുമാന് എന്നിവരുടെ കൂടെ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.
ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന ആമിന അതിനിടയില്‍ രോഗം മൂര്‍ഛിച്ച് തിങ്കളാഴ്ച പുലര്‍ചെ മരിച്ചു.
വിവരമറിഞ്ഞ് മകന് സലീമും ഭാര്യ റഹ്മത്തും നാട്ടില്‍ നിന്നും മക്കയിലെത്തി. മറ്റൊരു മകള്‍ - റാശിദ, മരുമകന് - റഫീഖ്.
Keywords: News,World,international,Malayalee,Death,Umra,pilgrimage,Muslim pilgrimage,Saudi Arabia,Gulf,Death,hospital, Saudi Arabia: Umrah pilgrim woman died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

