റിയാദില്‍ പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് തുടക്കമാകുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും
Nov 21, 2020, 08:51 IST
ADVERTISEMENT
റിയാദ്: (www.kvartha.com 21.11.2020) സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് ഉച്ചകോടി നടത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എല്ലാവര്‍ക്കും അവസരം എന്നാണ് ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം.
കോവിഡ് വാക്‌സിന്‍ ലോകത്തെല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ജി 20 രാജ്യങ്ങള്‍ മുന്‍കയ്യൈടുക്കണമെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ കരകയറ്റാനും ജി 20 അംഗരാഷ്ട്രങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.