സൗദി സാധാരണ ജീവിതത്തിലേക്ക്; കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍; പള്ളികളില്‍ ജുമുഅ ജമാഅത്തിനും, യാത്രകള്‍ക്കും, ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാനും അനുമതി; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കര്‍ഫ്യൂ സമയത്തില്‍ മാറ്റം
May 26, 2020, 17:04 IST
ADVERTISEMENT
ജിദ്ദ : (www.kvartha.com 26.05.2020) സുപ്രധാന തീരുമാനത്തിലൂടെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ഭരണകൂടം. ഇളവുകള്‍ ഇങ്ങനെ;
പള്ളികളില്‍ ജുമുഅ ജമാഅത്തിന് അനുമതി നല്‍കും: മെയ് 31 ഞായറാഴ്ച മുതല്‍ പള്ളികളില്‍ ജമാഅത്ത് നമസ്ക്കാരങ്ങള്‍ക്കും വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്ക്കാരങ്ങള്‍ക്കും അനുമതി. അതേ സമയം മക്കയിലെ പള്ളികളില്‍ നമസ്ക്കാരങ്ങള്‍ക്ക് അനുമതിയില്ല.
കര്‍ഫ്യൂവിലെ ഇളവുകള്‍ ഇങ്ങനെ; മൂന്ന് ഘട്ടങ്ങളിലായാണു കര്‍ഫ്യൂവില്‍ ഇളവുകള്‍ നടപ്പിലാക്കുക.
ആദ്യ ഘട്ടം മെയ് 28 വ്യാഴാഴ്ച മുതല്‍ മെയ് 30 വെള്ളിയാഴ്ച വരെ: രാവിലെ ആറുമണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെ മക്കയൊഴികെയുള്ള രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഇളവ് അനുവദിച്ചു.
കര്‍ഫ്യൂവില്‍ ഇളവുള്ള സമയങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകള്‍ക്കിടയിലും പട്ടണങ്ങള്‍ക്കിടയിലും സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി.
കര്‍ഫ്യൂ ഇളവുള്ള സമയങ്ങളില്‍ റീട്ടെയില്‍, ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളും മാളുകളുമെല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
അതേസമയം ശാരീരികമായ അകലം പാലിക്കാന്‍ സാധിക്കാത്ത മേഖലകളായ ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, തിയേറ്ററുകള്‍ തുടങ്ങിവക്കുള്ള വിലക്ക് തുടരും.
കര്‍ഫ്യൂ ഇളവ് രണ്ടാം ഘട്ടം മെയ് 31 മുതല്‍ ജൂണ്‍ 20 വരെ : രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും രാവിലെ ആറു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. അതേ സമയം മക്കയില്‍ ഇളവില്ല.
നേരത്തെ അനുമതി നല്കിയ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നും അനുമതി നല്‍കുന്നതോടൊപ്പം റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും കൂടി അനുമതി നല്‍കും. കൊറോണ മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളില്‍ ഹാജരാകാം. മന്ത്രാലയങ്ങളും ഓഫീസുകളും എല്ലാം തുറന്ന് പ്രവര്‍ത്തിക്കും.
കര്‍ഫ്യൂ ഇളവ് മൂന്നാം ഘട്ടം ജൂണ്‍ 21 മുതല്‍ : ജൂണ്‍ 21 മുതല്‍ സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. സൗദിയില്‍ മക്കയൊഴികെയുള്ള മുഴുവന്‍ സ്ഥലങ്ങളിലും കര്‍ഫ്യൂ ആരംഭിക്കുന്നതിനു മുമ്പുള്ള അവസ്ഥ പുന:സ്ഥാപിക്കും.
ഉംറക്കും മദീന സന്ദര്‍ശനത്തിനുമുള്ള വിലക്കുകള്‍ തുടരും. എന്നാല്‍ ഇവ ഹെല്‍ത്ത് ഡാറ്റയുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ പുന:പരിശോധനകള്‍ക്ക് വിധേയമായിരിക്കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി നല്‍കുന്നതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം എല്ലാ പ്രവര്‍ത്തനങ്ങളും ആരോഗ്യമേഖല നിര്‍ദേശിച്ച മുന്‍കരുതലുകള്‍ക്കും നിയന്ത്രങ്ങള്‍ക്കും വിധേയമായിരിക്കും.
Keywords: Saudi Arabia to end curfew on June 21, except in Mecca, News, Saudi Arabia, Mosque, Lockdown, Gulf, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.