സൗദി അറേബ്യയില്‍ നിന്ന് വാക്സിനെടുത്ത ഇൻഡ്യയിൽ നിന്നടക്കമുള്ളവർക്ക് തിരിച്ചുവരാമെന്ന് സൗദി വിദേശകാര്യമന്ത്രാലയം
Aug 24, 2021, 20:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 24.08.2021) സൗദിയിൽ നിന്ന് വാക്സിനെടുത്ത ഇൻഡ്യയിൽ നിന്നടക്കമുള്ളവർക്ക് തിരിച്ചുവരാമെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലബനാനിലെ സൗദി അംബാസഡര്‍ വലീദ് ബുഖാരിയും ഇക്കാര്യം സ്ഥിരീകരിച്ചു.
സൗദി ഇഖാമയുള്ള രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച എല്ലാ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും നേരിട്ട് മടങ്ങിവരാമെന്നാണ് അറിയിപ്പ്. മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്തവർക്ക് അനുമതിയില്ല.
സൗദിയിൽ നിന്നെത്തി തിരിച്ചു പോകാനാവാതെ സ്വദേശത്ത് കുടുങ്ങിയ അനവധി പ്രവാസികൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്. അതേസമയം സൗദി അധികൃതരുടെ ഉത്തരവ് വന്നെങ്കിലും വിമാന സെർവീസ് എന്നുതുടങ്ങുമെന്നത് സംബന്ധിച്ച് ഒരു അറിയിപ്പും വന്നിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനത്തിന് കൂടുതൽ സമയമെടുക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക.
Keywords: World, News, Saudi Arabia, Riyadh, Gulf, Vaccine, COVID-19, Saudi Arabia to allow vaccinated people from India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

