Visa | സഊദി അറേബ്യയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത: വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട

 


ന്യൂഡെല്‍ഹി: (www.kvartha.com) വിസ ലഭിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) സമര്‍പിക്കേണ്ടതില്ലെന്ന് ന്യൂഡെല്‍ഹിയിലെ സഊദി അറേബ്യന്‍ എംബസി അറിയിച്ചു. ഇത് സഊദിയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തീരുമാനമാണ്. 2.2 ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹം സഊദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസികളാണ്. കോവിഡ് -19 സമയത്ത് ധാരാളം പേര്‍ സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ തൊഴിലിനായി സഊദി അറേബ്യയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
            
Visa | സഊദി അറേബ്യയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത: വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കണക്കിലെടുത്താണ് തീരുമാനമെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും സഊദി അറേബ്യന്‍ എംബസി അറിയിച്ചു. 'ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഊദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് വിസ ലഭിക്കുന്നതിന് പിസിസി ഇനി നിര്‍ബന്ധമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെടുത്തത്', എംബസി പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യയില്‍ സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനകളെ എംബസി അഭിനന്ദിക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് സഊദി അറേബ്യ. ഈ വര്‍ഷമാദ്യം ഇന്ത്യ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുന്നതുവരെ, എണ്ണ ഇറക്കുമതിയുടെ 18 ശതമാനത്തിലധികവും സഊദിയില്‍ നിന്നായിരുന്നു. 2022 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സഊദി അറേബ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 22.65 ബില്യണ്‍ ഡോളറും സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി 6.63 ബില്യണ്‍ ഡോളറുമാണ്. 2021 ഒക്ടോബറിലെ കണക്കനുസരിച്ച്, സൗദി അറേബ്യയില്‍ ഏകദേശം 745 ഇന്ത്യന്‍ കമ്പനികള്‍ സംയുക്ത സംരംഭങ്ങളായോ 100% ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപവുമുണ്ട്.

Keywords: #Short-News, Latest-News, World, Top-Headlines, Gulf, Saudi Arabia, Visa, Police, Certificate, Short-News, Job, India, Saudi Arabia removes requirement of police certificates for visas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia