SWISS-TOWER 24/07/2023

സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 02.02.2020) സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍റബീഅ അറിയിച്ചു. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയും സൗദിയിലെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ 14 ദിവസം തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവയ്ക്കണമെന്ന് സൗദി പൗരന്മാരോട് അഭ്യര്‍ഥിച്ചു.

സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സമയത്തുതന്നെ സൗദിയില്‍ മതിയായ മുന്‍കരുതല്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. വിമാനത്താവളം ഉള്‍പ്പെടെ എല്ലാ പ്രവേശന കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

Keywords:  Saudi Arabia recorded no cases of corona virus despite initial report of one case, Riyadh, News, Saudi Arabia, Health, Health & Fitness, Patient, Passenger, Trending, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia