Saudi Arabia | സഊദി അറേബ്യയിലെ ഭക്ഷ്യ വസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ ഈ വസ്തു കാണാനാവില്ല! ലോകാരോഗ്യ സംഘടനയുടെ അപൂർവ അംഗീകാരവും നേടി രാജ്യം

 


റിയാദ്: (KVARTHA) ഭക്ഷണത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുന്നത് ദോഷകരമാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. പ്രധാനമായും കൊഴുപ്പ് മൂന്നുതരമുണ്ട്. നല്ല കൊഴുപ്പ്, ചീത്തകൊഴുപ്പ്, ഏറ്റവും ചീത്തകൊഴുപ്പ്. ട്രാന്‍സ്ഫാറ്റ് എന്ന് വിളിക്കുന്ന കൊഴുപ്പാണ് ഏറ്റവും മോശമായത്. ശരീര വണ്ണം കൂടുന്നതിനും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും പിന്നിൽ ട്രാൻസ് ഫാറ്റുകൾ‌ക്ക് പങ്കുണ്ട്. ട്രാൻസ്ഫാറ്റുകൾ അമിതമായി ശരീരത്തിൽ എത്തുക വഴി പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്. മിക്ക പാക്കറ്റ് ഫുഡുകളിലും ട്രാന്‍സ്ഫാറ്റിന്റെ സാന്നിധ്യവും ഉണ്ട്.

Saudi Arabia | സഊദി അറേബ്യയിലെ ഭക്ഷ്യ വസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ ഈ വസ്തു കാണാനാവില്ല! ലോകാരോഗ്യ സംഘടനയുടെ അപൂർവ അംഗീകാരവും നേടി രാജ്യം

സൗദിക്ക് നേട്ടം

അതിനിടെ, ട്രാൻസ് ഫാറ്റ് ഉന്മൂലനത്തിൽ ലോകാരോഗ്യ സംഘടനയുടെ (WHO) സർട്ടിഫിക്കേഷൻ നേടിയിരിക്കുകയാണ് സൗദി അറേബ്യ. ആരോഗ്യ പ്രതിരോധ നടപടികൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിഷൻ 2030, ഹെൽത്ത്‌കെയർ സെക്ടർ ട്രാൻസ്‌ഫോർമേഷൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനായതും ഈ നേട്ടത്തിന് കാരണമായി.
ഈ സർട്ടിഫിക്കേഷൻ ആഗോളതലത്തിൽ ലഭിച്ച ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ ഒന്നായി സൗദി മാറി. ഡെൻമാർക്ക്, ലിത്വാനിയ, പോളണ്ട്, തായ്‌ലൻഡ് എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റ് രാജ്യങ്ങൾ.

സൗദി അറേബ്യ എങ്ങനെയാണ് ട്രാൻസ് ഫാറ്റുകളെ ഒഴിവാക്കുന്നത്?

വ്യാവസായികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ട്രാൻസ് ഫാറ്റുകളെ ഒഴിവാക്കിക്കൊണ്ട് രാജ്യം ഭക്ഷ്യ ഉൽപന്നങ്ങളുടെ പോഷകമൂല്യം വർധിപ്പിച്ചു, അതുവഴി ആരോഗ്യ സംരക്ഷണ മേഖലയുടെ പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. ശരാശരി ആയുസ് വർധിപ്പിക്കാനും ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കാനും എല്ലാവർക്കും സംതൃപ്തവും ആരോഗ്യകരവും ഉയർന്ന നിലവാരമുള്ളതുമായ ജീവിതം പ്രോത്സാഹിപ്പിക്കാനും രാജ്യം ലക്ഷ്യമിടുന്നു.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia, Certification, Eliminating, Saudi Arabia obtains WHO certification for eliminating trans fat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia