Obituary | ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ഥാടക മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



റിയാദ്: (www.kvartha.com) മലയാളി ഉംറ തീര്‍ഥാടക ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ പഞ്ചായത്ത് കാട്ടൂര്‍പേട്ട പുറത്തൂട്ട് രാജന്റെ (അബ്ബാസ്) ഭാര്യ സുബൈദ ബീവിയാണ് (67) മരിച്ചത്. ശനിയാഴ്ച പുലര്‍ച ഇന്‍ഡ്യന്‍ സമയം 4.10നാണ് മരിച്ചത്. വൃക്ക-ശ്വാസകോശ രോഗത്തിന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Aster mims 04/11/2022

മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റിവെന്ന് വ്യക്തമായി. ഖബറടക്കം ജിദ്ദയില്‍ നടക്കും. മക്കള്‍ - അന്‍വര്‍, അനീഷ്. മരുമക്കള്‍ - അല്‍ഫിയ, ശാജിറ.

Obituary | ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഉംറ തീര്‍ഥാടക മരിച്ചു


ജനുവരി 26ന് കാട്ടൂര്‍പേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തിലാണ് സുബൈദ ബീവിയും ഉംറക്ക് പോയത്. ഈ സംഘത്തില്‍ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. തിരിച്ചുവരാന്‍ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, ജിദ്ദ കിങ് അബ്ദുല്ല മെഡികല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. 


Keywords:  News,World,international,Gulf,Riyadh,Saudi Arabia,Umra, Religion,Death,Obituary, Saudi Arabia: Malayali Woman Umrah Pilgrim Died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia