Woman Died | ഉംറ വിസയില്‍ സഊദിയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
Apr 21, 2024, 13:49 IST
റിയാദ്: (KVARTHA) ഉംറ വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര അരീക്കുളം സ്വദേശിനി ഫാത്വിമ (63) ആണ് സഊദി അറേബ്യയില്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവിലുള്ള മകന്റെ വസതിയില്‍വെച്ച് മരിച്ചത്. മെയ് 12 ന് നാട്ടിലേക്ക് തിരിച്ച് പോകാന്‍ വിമാന ടികറ്റ് എടുത്തിരിക്കുകയായിരുന്നു.
ഫെബ്രുവരി 14 ന് രണ്ടാമത്തെ മകന്‍ ജാഫര്‍ ശരീഫ്, ശറഫുദ്ധീന്റെ ഭാര്യ നസ്‌റീന, അവരുടെ മക്കള്‍ എന്നിവരോടൊപ്പം ഉംറ വിസയില്‍ സഊദി അറേബ്യയില്‍ എത്തിയതായിരുന്നു. ഉംറയും മദീന സന്ദര്‍ശനവുമെല്ലാം കുടുംബം ഒന്നിച്ച് നിര്‍വഹിക്കുകയും ചെയ്തിരുന്നു. യാംബുവിലെ 'മാത ജിപ്സം' കംപനിയില്‍ അകൗണ്ടന്റായി ജോലി ചെയ്യുന്ന മകന്‍ ടി ശറഫുദ്ദീനോടൊപ്പം കഴിയുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.

യാംബു ജെനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭര്‍ത്താവ്: പരേതനായ തച്ചപ്പറമ്പന്‍ കുഞ്ഞാലന്‍. മൂന്നാമത്തെ മകന്‍ ശംസുദ്ദീന്‍ നാട്ടിലാണുള്ളത്. മരുമക്കള്‍: നസ്‌റീന, ബുശ്റ. സഹോദരങ്ങള്‍: കുഞ്ഞീതുട്ടി, മൊയ്തീന്‍ കുട്ടി, അബ്ദുല്‍ കരീം, സൈനബ.
Keywords: News, Gulf, Gulf-News, Obituary, Obituary-News, Saudi Arabia, Malayali, Woman, Died, Reach, Umrah Visa, Heart Attack, Riyadh News, Malappuram Native, Saudi Arabia: Malayali woman died after reaching Umrah visa.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.