Expat Died | തൃശ്ശൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

 


റിയാദ്: (KVARTHA) സഊദിയിലെ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വാദേശിയായ കുഞ്ഞീതു (59) ആണ് മരിച്ചത്. അല്‍ഖസീം പ്രവിശ്യയിലെ ഉനൈസക്ക് സമീപം ദുഖന എന്ന സ്ഥലത്ത് അലൂമിനിയം ഫാബ്രികേഷന്‍ ജോലി ചെയ്തു വരികയായിരുന്നു.

Expat Died | തൃശ്ശൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

മൃതദേഹം നിഫി ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സഊദിയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉനൈസ കെ എം സി സി സെന്‍ട്രല്‍ കമിറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ: മൈമൂന, മക്കള്‍: നൗശിദ, നാഫില, നാജിയ. മരുമക്കള്‍: ശഫീഖ്, സിറാജുദ്ദീന്‍.

Keywords:
News, Gulf, Gulf-News, Obituary, Obituary-News, Saudi Arabia, Riyadh News, Malayali, Expatriate, Died, Workplace, Heart Attack, Saudi Arabia: Malayali expatriate died at workplace due to heart attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia