Expat Died | സഊദിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറത്തെ വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
Aster mims 04/11/2022

Expat Died | സഊദിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു


ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍, ഒരു ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും. ഇതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്. ഭാര്യ - നസീറ. മക്കള്‍ - ആസിഫ്, അജ്മല്‍, അന്ന ഫാത്വിമ. 

Keywords:  News,World,international,Riyadh,Saudi Arabia,Accident,Accidental Death,Injured, Treatment,hospital,Gulf, Saudi Arabia: Malayali expat died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia