Expat Died | സഊദി അറേബ്യയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

 


റിയാദ്: (www.kvartha.com) പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍വെച്ച് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം.

30 വര്‍ഷത്തോളമായി ജിദ്ദയില്‍ ബാര്‍ബര്‍ ഷോപ് നടത്തിവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. പരേതനായ പൂളക്കുളങ്ങര മൊയ്ദീന്‍ കുട്ടിയുടെ മകനാണ്. മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കള്‍ ശഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്ഗാന. മരുമക്കള്‍: അബ്ദു റഹ്മാന്‍ തലപ്പാറ, യാസിര്‍ വഴിക്കടവ്, മുനീര്‍ കുറ്റിപ്പാല. 

Expat Died | സഊദി അറേബ്യയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു



Keywords: News, Gulf, Gulf-News, Obituary-News,  Obituary,  Oman, Malayali Expat, Expat Died, Cardiac Arrest, Malayalee Youth, Obituary, Saudi Arabia: Malayali expat died due to cardiac arrest. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia