Weather Alert | ഹജ്ജ് ചടങ്ങുകൾ ആരംഭിക്കാനിരിക്കെ തീർഥാടകർക്ക് കാലാവസ്ഥാ മുന്നറിയിപ്പുകളുമായി സൗദി അറേബ്യ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം
റിയാദ്: (KVARTHA) വെള്ളിയാഴ്ച മുതൽ ഹജ്ജിന്റെ ചടങ്ങുകൾ ആരംഭിക്കാനിരിക്കെ തീർഥാടകർക്ക് മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും നൽകി സൗദി കാലാവസ്ഥ വകുപ്പ്. തീർഥാടകർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് (പ്രത്യേകിച്ച് ഉച്ച മുതൽ മൂന്ന് മണി വരെ) ഒഴിവാക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) നിർദേശിച്ചിട്ടുണ്ട്,

ശക്തമായ കാറ്റ്, മഴ, അല്ലെങ്കിൽ ഏതെങ്കിലും അസ്ഥിരമായ കാലാവസ്ഥ ഉണ്ടാകുകയാണെങ്കിൽ താമസ സ്ഥലത്ത് തന്നെ തുടരണം. ഹജ്ജ് കർമ്മങ്ങൾക്കായി പോകുമ്പോൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. മക്കയിലും മദീനയിലും 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ താപനില പ്രവചിക്കപ്പെടുന്ന ചൂടുള്ള കാലാവസ്ഥയാണ് ഹജ്ജ് സീസണിൽ പ്രതീക്ഷിക്കുന്നത്.
ചൂടിൻ്റെ ആഘാതം കുറയ്ക്കാൻ റോഡുകൾ, കാൽനടയാത്രക്കാരുടെ നടപ്പാതകൾ, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഫാനുകളും കുടകളുമായി സൗദി അധികൃതർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹജ്ജിന് മുന്നോടിയായി ലോകമെമ്പാടുമുള്ള 1.5 ദശലക്ഷത്തിലധികം വിശ്വാസികൾ ഇതിനകം തന്നെ രാജ്യത്തെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
തീർഥാടകരെ സഹായിക്കാൻ ആരോഗ്യ മന്ത്രാലയം നിരവധി മെഡിക്കൽ പ്രൊഫഷണലുകളെ വിന്യസിച്ചിട്ടുണ്ട്. തീർഥാടകർക്ക് വിവിധ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി മക്കയിലെയും മദീനയിലെയും മൊബൈൽ ക്ലിനിക്കുകളിലും മറ്റ് പുണ്യസ്ഥലങ്ങളിലും അടക്കം 32,000-ത്തിലധികം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. 24 മണിക്കൂറും സേവനത്തിനായി 5,000-ത്തിലധികം ഡോക്ടർമാരും ഇതിലുണ്ട്.