സഊദി അറേബ്യയിലെ നഗരങ്ങളില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധവ്; ഏതൊരു യാത്രയ്ക്കും ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാല്‍
Mar 14, 2022, 07:37 IST
റിയാദ്: (www.kvartha.com 14.03.2022) സഊദി അറേബ്യയിലെ നഗരങ്ങളില്‍ പൊതു ടാക്സി നിരക്കില്‍ 17 ശതമാനം വര്‍ധവ്. നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് സഊദി അറേബ്യന്‍ ട്രാന്‍സ്പോര്‍ട് ജനറല്‍ അതോറിറ്റി ഞായറാഴ്ച ഉത്തരവിറക്കി. നാല് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന പൊതു ക്യാബുകളിലെ ഏത് യാത്രയ്ക്കും മിനിമം ചാര്‍ജ് 10 റിയാലായക്കുകയും ചെയ്തു.
ഓരോ മിനിറ്റിനും 0.9 റിയാല്‍ എന്നതിന് പകരം 1.1 ആയി വെയിറ്റിംഗ് ചാര്‍ജിന്റെ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഏകദേശം മുമ്പത്തെക്കാള്‍ 22.22% മാണ് വര്‍ധിച്ചിട്ടുള്ളതെന്ന് സഊദി അറേബ്യന്‍ ട്രാന്‍സ്പോര്‍ട് ജനറല്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അടിസ്ഥാന നിരക്കിനേക്കാള്‍ ഓരോ അധിക കിലോമീറ്ററിനും 16.67 ശതമാനം വര്‍ധനവോടെ 1.8 ന് പകരം 2.1 റിയാലായി വര്‍ധിപ്പിച്ചു. വെയിറ്റിംഗ് ചാര്‍ജും മിനിറ്റിന് 12.5 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ മിനുട്ടിനുണ്ടായിരുന്ന 0.80 എന്ന നിരക്കിനുപകരം ഇനിമുതല്‍ 0.90 എന്നായിരിക്കും. വാഹന വേഗത മണിക്കൂറില്‍ 20 കിലോമീറ്ററില്‍ താഴെയാണെങ്കില്‍ ഇതേ നിരക്കുതന്നെയായിരിക്കും ഈടാക്കുക.
മീറ്റര്‍ തുടക്കത്തിലുള്ള നിരക്ക് 16.36 ശതമാനം ഉയര്‍ത്തി. നേരത്തെ 5.5 റിയാലുണ്ടായിരുന്നത് ഇപ്പോള്‍ 6.4 ആയി വര്‍ധിപ്പിച്ചു. അഞ്ചോ അതിലധികമോ യാത്രക്കാരുടെ ശേഷിയുള്ള ടാക്സികളുടെ കാര്യത്തില്‍, ഓപണിംഗ് നിരക്കില്‍ 21.67 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. പുതിയ നിരക്ക് ആറ് റിയാലിനുപകരം 7.3 റിയാലായിരിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.