Fine | കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ്
Jan 21, 2023, 17:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തുമെന്ന് ആവര്‍ത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുന്‍സീറ്റില്‍ കുട്ടിയെ മുതിര്‍ന്ന ഒരാള്‍ എടുത്ത നിലയില്‍ ഇരുന്നാല്‍ പോലും അത് ലംഘനമായി കണക്കാക്കുമെന്നും കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളില്‍ തന്നെ ഇരുത്തണമെന്നുമാണ് നിയമം.
മുന്‍സീറ്റില്‍ ആര് കൂടെയുണ്ടെങ്കിലും കുട്ടികളെ ഇരുത്തരുത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നിയന്ത്രണം. കുട്ടിക്ക് കൂടെ ഒരാള്‍ ആവശ്യമുണ്ടെങ്കില്‍ പിന്നിലെ നിശ്ചിത സീറ്റില്‍ ഇരുത്തിയ ശേഷം അവര്‍ക്ക് അടുത്തുള്ള പിന്‍സീറ്റ് ഉപയോഗിക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
10 വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുന്‍വശത്ത് ഇരുത്തുന്നത് നിയമലംഘനമാണെന്ന് ട്രാഫിക് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ പ്രത്യേക സീറ്റ് ഒരുക്കണമെന്നും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ തന്നെ അബ്ഷിര്‍ വഴി ലൈസന്‍സ് പുതുക്കുന്നതിനുള്ള സേവനം സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണെന്നും മറ്റ് ലൈസന്‍സുകള്‍ പുതുക്കുന്നതിന് അടുത്തുള്ള ട്രാഫിക് ലൈസന്‍സ് ഓഫീസ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സ് ഫീസും മെഡികല്‍ പരിശോധനയും കഴിഞ്ഞിട്ടും ഹെവി ട്രാന്‍സ്പോര്‍ട് ലൈസന്‍സ് 'അബ്ഷിര്‍' വഴി പുതുക്കാന്‍ കഴിയാത്തത് സംബന്ധിച്ചുള്ള മറുപടിയിലാണ് ട്രാഫിക വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Saudi Arabia: fine for non-use of child seat in cars, Riyadh, News, Traffic Law, Child, Protection, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

