Alcohol Sales | സഊദിയില്‍ ഡ്യൂടി ഫ്രീ ഷോപുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് കസ്റ്റംസ് അതോറിറ്റി
Jan 9, 2023, 15:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദിയില്‍ ഡ്യൂടി ഫ്രീ ഷോപുകളില്‍ ഇനി മദ്യം ലഭിക്കില്ല. സഊദി അറേബ്യയിലെ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡ്യൂടി ഫ്രീ ഷോപുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ട്വിറ്ററിലൂടെ ഉത്തരവിറക്കി.
തീരുമാനം ഡ്യൂടി ഫ്രീ ഷോപുകള്‍ക്ക് ബാധകമാകുന്ന നിയമമനുസരിച്ചാണെന്ന് അതോറിറ്റി അറിയിച്ചു. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം ഡ്യൂടി ഫ്രീ ഷോപുകള്‍ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും അതോറിറ്റി ചൂണ്ടിക്കാട്ടി. ഡ്യൂടി ഫ്രീ ഷോപുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പെടുന്നു.
വ്യോമ, കടല്‍ ഗതാഗതം വഴി രാജ്യത്തേക്ക് എത്തുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍ക്കുമായി ആവശ്യാനുസരണം ഡ്യൂടി ഫ്രീ ഷോപുകള്‍ തുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് നിയമങ്ങളും വ്യവസ്ഥകളും രൂപീകരിച്ചത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഡ്യൂടി ഫ്രീ ഷോപുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പാസന്‍ജര്‍ ഹാളുകളില്‍ നിലവില്‍ ഡ്യൂടി ഫ്രീ ഷോപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: News,World,international,Riyadh,shop,Gulf,Saudi Arabia,Riyadh,Liquor,Top-Headlines, Saudi Arabia clarifies duty free alcohol sales rules
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

