Accidental Death | സഊദി അറേബ്യയില്‍ കാര്‍ ഒട്ടകത്തിലിടിച്ച് 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ കാര്‍ ഒട്ടകത്തിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. റിയാദ് പ്രവിശ്യയില്‍പെട്ട അഫ്ലാജിലുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കളാണ് മരിച്ചത്. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. അപകടത്തില്‍പെട്ട കാറിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല. 
Aster mims 04/11/2022

Accidental Death | സഊദി അറേബ്യയില്‍ കാര്‍ ഒട്ടകത്തിലിടിച്ച് 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം


റോഡില്‍ ഭൂരിഭാഗം സ്ഥലത്തും അല്‍അഹ്മര്‍ നഗരസഭ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും ഒട്ടക വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം കടന്നുപോകുന്ന അല്‍അഹ്മര്‍-ലൈല റോഡില്‍ അപകടങ്ങള്‍ പതിവാണ്. പരിസര പ്രദേശങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അല്‍അഹ്മര്‍-ലൈല റോഡിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

Keywords: News,World,international,Gulf,Riyadh,Saudi Arabia,Accident,Accidental Death, Animals, Saudi Arabia: Car hits loose camel died 5 young men
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia