Saudi Accident | സഊദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഉംറ നിര്‍വഹിച്ച് മടങ്ങിയ സംഘമടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം
Jan 9, 2024, 14:17 IST
റിയാദ്: (KVARTHA) സഊദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ദാരുണ അപകടം. ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പെടെ 13 പേര്‍ മരിച്ചു. റിയാദില്‍ നിന്ന് 75 കിലോമീറ്ററകലെ മുസാഹ്മിയയില്‍ വെച്ച് മൂന്ന് കാറുകളുടെ നേരെ എതിരില്‍നിന്ന് വന്ന പാകിസ്താനി പൗരന്‍ ഓടിച്ച ട്രക് ഇടിച്ചുകയറിയായിരുന്നു അപകടം.
ഉംറക്കായി സ്വന്തം കാറില്‍ മക്കയിലേക്ക് പുറപ്പെട്ട യമന്‍ പൗരനും കിങ് ഫഹദ് മെഡികല്‍ സിറ്റിയിലെ ഓങ്കോളജി കണ്‍സള്‍ടന്റുമായ ഡോ. ജാഹിം അല്‍ശബ്ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ് രണ്ട് കാറുകളിലും ഒരു ട്രകിലുമുള്ള ആളുകളുമാണ് അപകടത്തില്‍പെട്ടത്.
ഡോ. ജാഹിം അല്‍ശബ്ഹിയും മക്കളായ അര്‍വ (21), ഫദല്‍ (12), അഹമ്മദ് (8), ജന (5) എന്നിവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡോക്ടറുടെ ഭാര്യയും മറ്റ് മൂന്നു മക്കളും പരുക്കേറ്റ് ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ ഡോക്ടറും കുടുംബവും സഞ്ചരിച്ച വാഹനം പൂര്‍ണമായി തകര്‍ന്നു. മറ്റ് രണ്ട് കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തില്‍ മരിച്ചു. എന്നാല്‍ അവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
Keywords: News, Gulf, Gulf-News, Accident-News, World-News, Saudi Arabia News, Riyadh News, 13 People, Died, Car Accident , Accidental Death, Family, Injured, Saudi Arabia: 13 people died in car accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.